Advertisement

ഇന്ധന വില വീണ്ടും വർധിച്ചു

June 23, 2020
Google News 1 minute Read
petrol price increased for the 17th day

തുടർക്കഥയായി ഇന്ധനവില വർധന. പെട്രോളിന് 20 പൈസയും ഡീസലിന് 51 പൈസയുമാണ് ഇന്ന് വർധിച്ചത്.

തുടർച്ചയായി 17-ാം ദിവസമാണ് ഇന്ധനവിലയിൽ വർധന രേഖപ്പെടുത്തുന്നത്. ഇതോടെ കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 79 രൂപ 92 പൈസയും ഡീസലിന് 75 രൂപ 17 പൈസയുമായി. 17 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 56 പൈസയും ഡീസലിന് 9 രൂപ 42 പൈസയുമാണ് കൂടിയത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് ഇന്ധന വില വർധനയ്ക്ക് കാരണം. എണ്ണ ഉത്പാദനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങളും റഷ്യയും ഉൾപ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വർധനവിന് ഇടയാക്കിയത്.

Story Highlights- petrol price increased for the 17th day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here