ഇന്ത്യ-പാക് പരമ്പര ആഷസിനു തുല്യം; പുനരാരംഭിക്കുന്നതിനായി ലോകം കാത്തിരിക്കുന്നു: ഷൊഐബ് മാലിക്

shoaib malik india-pakistan series

ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് പരമ്പര ആഷസ് പരമ്പരക്ക് തുല്യമെന്ന് പാക് താരം ഷൊഐബ് മാലിക്. പരമ്പര എത്രയും വേഗത്തിൽ പുനരാരംഭിക്കണമെന്നും അതിനായി ലോകം കാത്തിരിക്കുകയാണെന്നും മാലിക് പറഞ്ഞു. പാക്പാഷൻ ഡോട്ട് നെറ്റിനു നൽകിയ അഭിമുഖത്തിലാണ് മുൻ ദേശീയ ക്യാപ്റ്റൻ കൂടിയായ മാലിക് ഇപ്രകാരം അഭിപ്രായപ്പെട്ടത്.

Read Also: ഒത്തുകളി ക്രിമിനൽ കുറ്റമാക്കാനൊരുങ്ങി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്; പിന്തുണച്ച് ഇമ്രാൻ ഖാൻ

“ഈ വൈരം പുനരാരംഭിക്കാൻ ലോകം കാത്തിരിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. ആഷസിനെപ്പോലെയാണ് അത്. ആഷസ് പരമ്പരയില്ലാതെ ടെസ്റ്റ് കളിക്കുന്നതിനെക്കുറിച്ച് ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും ചിന്തിക്കാന്‍ സാധിക്കുമോ? അതു പോലെ ആവേശത്തോടെ കളിക്കുന്നതാണ് ഇന്ത്യ-പാകിസ്താൻ മത്സരവും. സമ്പന്നമായ ചരിത്രവും ഈ മത്സരങ്ങൾക്കുണ്ട്. ഇപ്പോൾ കളിക്കാൻ സാധിക്കുന്നില്ല എന്നത് ഒരു നാണക്കേടാണ്. പാകിസ്താനിലെ സുഹൃത്തുക്കൾ ഇന്ത്യൻ താരങ്ങളെ ആരാധിക്കുന്നവരാണ്.” മാലിക് പറയുന്നു.

Read Also: മോദി സർക്കാർ കാരണം ഇന്ത്യ-പാക് പരമ്പര നടക്കില്ല: ഷാഹിദ് അഫ്രീദി

2012-13 സീസണിൽ പാകിസ്താൻ ഇന്ത്യയിൽ പര്യടനം നടത്തിയതിന് ശേഷം ഇതുവരെ ഇന്ത്യ-പാക് മത്സരങ്ങൾ നടന്നിട്ടില്ല. അന്ന് പാകിസ്താൻ ഇന്ത്യയിൽ ഏകദിന, ടി-20 പരമ്പരകൾ കളിച്ചിരുന്നു. ഏകദിന പരമ്പര പാകിസ്താന്‍ 2-1ന് സ്വന്തമാക്കിയപ്പോള്‍ ടി-20 പരമ്പര 1-1ന് സമനിലയില്‍ കലാശിച്ചു. തുടർന്ന് ഐസിസി, എസിസി ടൂർണമെൻ്റുകളിൽ മാത്രമാണ് ഇരുവരും ഏറ്റുമുട്ടിയത്. ഇന്ത്യ അവസാനമായി പാകിസ്താനിൽ പര്യടനം നടത്തിയത് 2007-2008 സീസണിൽ ആയിരുന്നു. 2008ലായിരുന്നു ഇരു ടീമുകളും തമ്മിലുള്ള അവസാന ടെസ്റ്റ് മത്സരം. അന്ന് രണ്ട് ടെസ്റ്റുകൾ സമനിലയിൽ ആയപ്പോൾ ഒരെണ്ണം ഇന്ത്യ ജയിച്ചു.

Story Highlights: shoaib malik about india-pakistan series

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top