ഉത്രയെ കൊല്ലാൻ ഉപയോഗിച്ച പാമ്പിനെ അഭ്യസിപ്പിച്ച് പ്രതി സുരേഷ്; ദൃശ്യങ്ങൾ പുറത്ത്

കൊല്ലം അഞ്ചലിൽ ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ആലങ്കോട് നിന്ന് സുരേഷ് മൂർഖൻ പാമ്പിനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്.
ആലങ്കോട് കരവാരം പഞ്ചായത്ത് പതിനാലാം വാർഡ് ലീല ഭവനത്തിൽ നിന്നാണ് സുരേഷ് മൂർഖനെ പിടികൂടിയത്. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ സുരേഷിന്റെ നിർദേശപ്രകാരമാണ് ദൃശ്യങ്ങൾ പകർത്തിയത്. വനം വകുപ്പ് നടത്തിയ ചോദ്യം ചെയ്യലിൽ സുരേഷ് ഈ ദൃശ്യങ്ങളുടെ കാര്യം വെളിപ്പെടുത്തി. ആലങ്കോട് നിന്ന് പിടികൂടിയ ഈ മൂർഖനെയാണ് സൂരജിന് വിറ്റതെന്നും ഇയാൾ സമ്മതിച്ചു. ആലങ്കോട് കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പിൽ വിട്ടുകാർ സുരേഷിനെ തിരിച്ചറിയുകയും ചെയ്തു.
read also: ഉത്രയുടെ അമ്മ മണിമേഖല ടീച്ചർ വിരമിച്ചു; എല്ലാം കൗതുകത്തോടെ നോക്കി കണ്ട് കൂടെ കുഞ്ഞു കിച്ചുവും
ദൃക്‌സാക്ഷികളില്ലാത്ത കേസിൽ പാമ്പാണ് പ്രധാന ആയുധം. ഉത്രയെ കടിപ്പിച്ച് കൊലപ്പെടുത്തിയ പാമ്പിന്റെ ദൃശ്യങ്ങൾ ലഭിച്ചത് കേസിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
story highlights- uthra murder case, sooraj, suresh, snake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here