Advertisement

കരീബിയൻ പ്രീമിയർ ലീഗ്; ഗെയിൽ പിന്മാറി

June 24, 2020
Google News 1 minute Read
Chris Gayle CPL 2020

ഈ വർഷത്തെ കരീബിയൻ പ്രീമിയർ ലീഗിൽ നിന്ന് സൂപ്പർ താരം ക്രിസ് ഗെയിൽ പിന്മാറി. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ഗെയിൽ ടൂർണമെൻ്റിൽ നിന്ന് വിട്ടു നിൽക്കുന്നത്. ഇന്ന് ലീഗിൻ്റെ ഡ്രാഫ്റ്റ് നടക്കാനിരിക്കെയാണ് സൂപ്പർ താരം പിന്മാറുന്നതായി അറിയിച്ചത്. കഴിഞ്ഞ ഏപ്രിലിൽ തങ്ങളുടെ മാർക്വീ താരമായി സെൻ്റ് ലൂസിയ സൂക്ക്സ് ഗെയിലിനെ ടീമിൽ എത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ ക്ലബിന് ഗെയിലിൻ്റെ പിന്മാറ്റം കനത്ത തിരിച്ചടിയാവും.

ഗെയിലിൻ്റെ പിന്മാറ്റം സെൻ്റ് ലൂസിയ സൂക്ക്സ് പുറത്തുവിട്ടിട്ടുണ്ട്. ലോക്ക്ഡൗൺ ആയതിനാൽ സെൻ്റ് കിറ്റ്സിലുള്ള കുടുംബത്തെ കാണാൻ താരത്തിന് സാധിച്ചില്ലെന്നും അതുകൊണ്ട് തന്നെ താരം അവർക്കൊപ്പം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ജമൈക്ക തല്ലവാസിൻ്റെ താരമായിരുന്ന ഗെയിൽ ഈ സീസണിലാണ് സെൻ്റ് ലൂസിയ സൂക്ക്സിൽ സൈൻ ചെയ്തത്. സെൻ്റ് കിറ്റ്സിലും ഗെയിൽ കളിച്ചിട്ടുണ്ട്.

Read Also: സച്ചിന്റെ വിരമിക്കൽ പ്രഖ്യാപനം ഗെയിലിനെയും എന്നെയും കരയിപ്പിച്ചു; വിൻഡീസ് ഓൾറൗണ്ടർ

ഓഗസ്റ്റ് 18 മുതൽ സെപ്തംബർ 10 വരെ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലാണ് ലീഗ് നടക്കുക. ലീഗ് മുന്നൊരുക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ അനുമതിയുണ്ടെങ്കിലേ നടത്താനാവൂ. അതേ സമയം, കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ടീമുകൾ താരങ്ങളുടെ ശമ്പളം വെട്ടിക്കുറച്ചിരുന്നു. 30 ശതമാനം ശമ്പളം കുറക്കാനാണ് തീരുമാനിച്ചിരുന്നത്. ഗെയിലിൻ്റെ നീക്കത്തിന് ശമ്പള വെട്ടിക്കുറവുമായി ബന്ധമുണ്ടോ എന്നും സംശയമുണ്ട്.

സിപിഎൽ ചരിത്രത്തിലായി വിർച്വൽ ഡ്രാഫ്റ്റാവും ഇക്കൊല്ലം നടക്കുക.

Story Highlights: Chris Gayle opts out of CPL 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here