കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; മഹാരാഷ്ട്രയിലും ഡല്‍ഹിയിലും പരിശോധന കര്‍ശനമാക്കി

delhi covid

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കി. ഡല്‍ഹിയിലെ മുഴുവന്‍ ആളുകളെയും കൊവിഡ് പരിശോധന നടത്തും. അതേസമയം മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 1,40,000 അടുത്തെത്തി.

ജൂണ്‍ 30 ന് മുന്‍പ് ഡല്‍ഹിയിലെ 261 കണ്ടെയ്ന്‍മെന്റ് സോണുകളിലെ മുഴുവന്‍ വീടുകള്‍ കേന്ദ്രീകരിച്ചും കൊവിഡ് പരിശോധന നടത്തും. ജൂലൈ ആറിനകം ഡല്‍ഹിയിലെ എല്ലാ ആളുകളിലും പരിശോധന നടത്താനാണ് തീരുമാനം. യുദ്ധകാലടിസ്ഥാനത്തില്‍ 1000 കിടക്കകളുള്ള കൊവിഡ് ആശുപത്രി 10 ദിവസത്തിനകം സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. മുഴുവന്‍ കൊവിഡ് രോഗികളും നിരീക്ഷണ കേന്ദ്രത്തില്‍ വച്ച് പരിശോധന നടത്തണമെന്ന് ലഫ്.ഗവര്‍ണറുടെ നിര്‍ദ്ദേശം അപ്രായോഗികമാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

മുംബൈയിലും വിപുലമായ പരിശോധനയ്ക്കാണ് ബിഎംസി ഒരുങ്ങുന്നത്.ഒരു ലക്ഷം റാപിഡ് ആന്റിജന്‍ പരിശോധന കിറ്റുകള്‍ വാങ്ങാന്‍ ബിഎംസി തീരുമാനിച്ചു. രോഗവ്യാപനം വര്‍ധിക്കുന്ന മുംബൈയിലെ നാല് മെട്രോപോളിറ്റന്‍ മേഖലകളിലെ മുന്‍സിപ്പല്‍ കമ്മീഷണര്‍മാരെ സ്ഥലംമാറ്റി. താനെ, നവി മുംബൈ, മീരാ ബയന്ദര്‍, ഉല്ലാസ് നഗര്‍ എന്നീ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷണര്‍മാരെയാണ് സ്ഥലം മാറ്റിയത്

Story Highlights: covid test Maharashtra and Delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top