‘ബ്ലാക്ക് മെയിലിന് പിന്നിൽ കൂടുതൽ പേരെന്ന് സംശയം’; പ്രതികരിച്ച് ഷംനാ കാസിം

ബ്ലാക്ക് മെയിലിന് പിന്നിൽ കൂടുതൽ പേരുണ്ടെന്ന് സംശയിക്കുന്നതായി നടി ഷംനാ കാസിം. ആശൂത്രണ ഗൂഢാലോചന നടന്നതായി കരുതുന്നു. വളരെ കുറഞ്ഞ സമയത്തിനിടെയാണ് സംഭവങ്ങളെല്ലാം നടന്നത്. കേസുമായി മുന്നോട്ട് പോകുമെന്നും ഷംനാ കാസിം ട്വന്റിഫോറിനോട് പ്രതികരിച്ചു.

കൃത്യമായി ആസൂത്രണം ചെയ്താണ് വിവാഹാലോചനയുമായി സംഘം വീട്ടിലെത്തിയത്. നിലവിൽ പൊലീസ് കസ്റ്റഡിയിൽ ഉള്ള റഫീഖ് വീട്ടിൽ വന്നിട്ടില്ല. ബാക്കിയുള്ളവരെ ശബ്ദത്തിലൂടെ അറിയാം. വിവാഹത്തിനെന്ന് പറഞ്ഞ് അയച്ചു തരുന്ന ആളുകളുടെ ഫോട്ടോ വേറെയായിരിക്കും. പരിചയപ്പെട്ട് കുറച്ച് ദിവസത്തിനുള്ളിൽ പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നി. വീഡിയോ കോൾ ചെയ്യട്ടെ എന്ന് ചോദിച്ചപ്പോൾ അവർ പതറിയെന്നും ഷംന പറയുന്നു.

read also: ഷംനാ കാസിം ബ്ലാക്ക്‌മെയിൽ; പ്രതികൾ മറ്റൊരു നടിയെയും മോഡലിനെയും ബ്ലാക്ക്‌മെയിൽ ചെയ്തതായി പൊലീസ്

വീട്ടുകാരുമായാണ് സംഘം കൂടുതലും സംസാരിച്ചത്. അച്ഛനോടും അമ്മയോടും അവർ സംസാരിച്ചു. പയ്യന്റെ അമ്മയെന്നും അച്ഛനെന്നും സഹോദരിയെന്നും പരിചയപ്പെടുത്തി ചിലർ വിളിച്ചു. അതിൽ ഒരു ചെറിയ കുട്ടിയുമുണ്ടായിരുന്നു. ഇത് കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന സംശയത്തിന് ബലം നൽകുന്നതാണ്. ഒരു ടിക്ക് ടോക്ക് താരത്തെ തട്ടിപ്പ് സംഘം ഇതിലേക്ക് വലിച്ചിഴച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഇതുമായി യാതൊരു ബന്ധവുമില്ല. പരാതി നൽകുന്നതിന് മുന്നോടിയായി കാസർഗോഡ് സ്വദേശിയായ ടിക്ക് ടോക് താരവുമായി സംസാരിച്ചിരുന്നു. പരാതി നൽകണമെന്നും എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്നും പറഞ്ഞു. പൊലീസിൽ പരാതി നൽകിയത് മറ്റ് പെൺകുട്ടികൾക്കും ഇങ്ങനെ സംഭവിക്കാതിരിക്കാനാണ്. സ്വന്തം സുരക്ഷ കണക്കാക്കാതെയാണ് മുന്നിട്ടിറങ്ങിയത്. അന്വേഷണ സംഘത്തിൽ പൂർണ വിശ്വാസമുണ്ട്. മാതാപിതാക്കളും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഷംന വ്യക്തമാക്കി.

story highlights- Shamna kasim, black mail case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top