ബസ് ചാർജ് വർധിപ്പിക്കാൻ ശുപാർശ; മിനിമം ദൂരപരിധി 2.5 കിലോമീറ്ററായി കുറയ്ക്കും

കൊവിഡ് വ്യാപനത്തെ തുടർന്ന് ഗതാഗത മേഖല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ബസ് ചാർജ് വർധിപ്പിക്കാൻ ശുപാർശ. ഇടക്കാല ശുപാർശ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ സർക്കാറിന് കൈമാറിയത്‌. ഓർഡിനറി സർവീസുൾക്ക് 30 ശതമാനവും അതിന് മുകളിലുള്ളവയ്ക്ക് 40 ശതമാനവും അതിനും മുകളിലുള്ളതിന് 50 ശതമാനവും വർധിപ്പിക്കണമെന്നാണ് ശുപാർശയിലുള്ളത്.

വ്യാഴാഴ്ച രാത്രിയാണ് ശുപാർശ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ട്രാസ്പോർട്ട് സെക്രട്ടറിക്ക് കൈമാറിയത്. ഇതിന് പുറമേ, മിനിമം ചാർജ് 8 രൂപയായി നിലനിർത്തിക്കൊണ്ട് ചാർജിൽ സഞ്ചരിക്കാവുന്ന ദൂരപരിധി കുറയ്ക്കാനും ശുപാർശയിൽ പറയുന്നു. ഇതനുസരിച്ച് നിലവിൽ 8 രൂപയ്ക്ക് സഞ്ചരിക്കാൻ കഴിയുന്ന മിനിമം ദൂരം അഞ്ച് കിലോമീറ്റർ എന്നത് 2.5 കിലോമീറ്ററായി കുറച്ചുകൊണ്ട് ചാർജ് വർധിപ്പിക്കും.

കൊവിഡിനെ തുടർന്ന് ഗതാഗത മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഈ കാലത്തേക്ക് മാത്രമായാണ് ചാർജ് വർധിപ്പിക്കാനുള്ള റിപ്പോർട്ട് നൽകിയിരിക്കുന്നത്.

Story highlight: Recommendation to increase bus fares; Reduced the minimum distance to 2.5 km

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top