യുവതിക്ക് ഇരട്ട ഗർഭപാത്രം; രണ്ടിലും ഇരട്ടകളെ ഗർഭം ധരിച്ചു; അപൂർവങ്ങളിൽ അപൂർവം

ഇരട്ട ഗർഭപാത്രങ്ങളുള്ള യുവതി രണ്ടിലും ഇരട്ടകളെ ഗർഭം ധരിച്ചു. 50 ദശലക്ഷത്തിൽ ഒരാൾക്ക് മാത്രം കാണപ്പെടുന്ന അപൂർവമായ സംഭവമാണിതെന്ന് ഡോക്ടർമാർ. ബ്രിട്ടണിലെ കെല്ലി ഫെയർഹർസ്റ്റ് എന്ന 28കാരി അടുത്തിടെയാണ് തനിക്ക് രണ്ട് ഗർഭപാത്രങ്ങളുള്ള യൂട്രസ് ഡിഡെൽഫിസ് എന്ന അവസ്ഥയാണെന്ന് മനസിലാക്കിയത്. എന്നാൽ ഗർഭിണിയായി 12ാം ആഴ്ചയിലെ സ്‌കാനിംഗിന് ചെന്നപ്പോഴാണ് രണ്ട് ഗർഭപാത്രങ്ങളിലും രണ്ട് ഇരട്ടകൾ വീതം വളരുന്ന കാര്യം ഇവർ അറിഞ്ഞത്.

Read Also: സാധാരണ വയറുവേദനയുമായി ആശുപത്രിയിലെത്തി, പരിശോധനയിൽ താൻ പുരുഷനാണെന്ന് തിരിച്ചറിഞ്ഞ് യുവതി

കുട്ടികൾ ഐഡന്റിക്കൽ ട്വിൻസ് ആവാമെന്ന് ആശുപത്രി അധികൃതർ കെല്ലിയോട് പറഞ്ഞതായി ദ സൺ റിപ്പോർട്ട് ചെയ്യുന്നു. കെല്ലിക്ക് മൂന്നും നാലും വയസ് പ്രായമുള്ള മക്കളുണ്ട്. രണ്ടാമത്തെ കുട്ടിയുണ്ടായപ്പോഴേ ആശുപത്രി അധികൃതർ തനിക്ക് ബൈക്കോറുണേറ്റ് യൂട്രസ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. മുഴുവനായി വികസിക്കാതെ രണ്ടാമതൊരു ഗർഭപാത്രം കൂടി ഉണ്ടാകുന്ന അവസ്ഥയാണിത്. എന്നാൽ പിന്നീട് ഉണ്ടായ ഗർഭത്തിൽ രണ്ട് ഗർഭപാത്രത്തിലും കുഞ്ഞുങ്ങൾ ഉണ്ടായെന്ന് കെല്ലി.

കെല്ലിക്ക് രണ്ട് വ്യത്യസ്ത പ്രസവ ശസ്ത്രക്രിയകള്‍ വേണ്ടി വരുമെന്നും സിസേറിയനിലൂടെ എല്ലാ കുഞ്ഞുങ്ങളെയും പുറത്തെടുക്കാൻ സാധിക്കുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നതെന്ന് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. പല സ്ത്രീകളിലും ഇങ്ങനെയുള്ള വ്യത്യസ്തതകൾ ഗർഭപാത്രത്തിന് ഉണ്ടാകാമെന്നും ചിലപ്പോൾ അത് കണ്ടുപിടിക്കാറില്ലെന്നും ആരോഗ്യ വിദഗ്ധയായ പ്രൊഫ അസ്മ ഖലീൽ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top