Advertisement

‘എംഎസ് ധോണി’ ടെലിവിഷനിൽ കാണുന്ന സുശാന്ത്; വൈറലായി വീഡിയോ

June 28, 2020
Google News 6 minutes Read
sushant singh old video

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിൻ്റെ മരണം സിനിമാ ലോകത്തിനു തന്നെ ഒരു ഞെട്ടലായിരുന്നു. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരം സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് നെപ്പോട്ടിസത്തെപ്പറ്റിയും മാനസികാരോഗ്യത്തെപ്പറ്റിയും ചില ചർച്ചകൾക്ക് കൂടി തുടക്കമിട്ടു. ഇതിനിടെയാണ് സുശാന്തിൻ്റെ പഴയ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. താൻ മുഖ്യ വേഷത്തിൽ എത്തിയ ‘എംഎസ് ധോണി, ദി അൺടോൾഡ് സ്റ്റോറി’ എന്ന സിനിമ ടെലിവിഷനിൽ കാണുന്ന സുശാന്തിൻ്റെ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Read Also: സുശാന്തിന്റെ വളർത്തുനായ മരിച്ചിട്ടില്ല; റിപ്പോർട്ടുകൾ വ്യാജം

സുശാന്തിൻ്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എംഎസ് ധോണിയുടെ കഥ പറഞ്ഞ ‘എംഎസ് ധോണി, ദി അൺടോൾഡ് സ്റ്റോറി’. രൂപത്തിലും ഭാവത്തിലുമൊക്കെ ധോണിയായി മാറിയ സുശാന്ത് തൻ്റെ പ്രകടനം കാണുന്ന ദൃശ്യങ്ങൾ ആരാധകർ നെടുവീർപ്പോടെയാണ് പങ്കുവെക്കുന്നത്. സിനിമയുടെ ക്ലൈമാക്സാണ് താരം കാണുന്നത്.

 

View this post on Instagram

 

Wait for Sushant’s reaction? Still can’t believe he left us so soon. Memories of Sush?

A post shared by F I L M Y G Y A N (@filmygyan) on

Read Also: സുശാന്തിനെ ‘കുത്തി’ രജത് കപൂറിന്റെ പഴയ ട്വീറ്റ്; കുത്തിപ്പൊക്കി ആരാധകർ

ഈ മാസം 14ന് പുലർച്ചെയാണ് മുംബൈ ബാന്ദ്രയിലെ വീട്ടിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടിലെ വേലക്കാരനാണ് പൊലീസിൽ അറിയിച്ചത്. നടന് വിഷാദമായിരുന്നുവെന്നും ആറ് മാസമായി ചികിത്സയിലായിരുന്നു എന്നുമാണ് വിവരം. എന്നാൽ മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബത്തിന്റെ വാദം. പോസ്റ്റ്‌മോർട്ടത്തിലും മരണം ശ്വാസമുട്ടിയാണെന്നാണ് പറയുന്നത്. സുശാന്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് സൽമാൻ ഖാൻ ഉൾപ്പെടെ എട്ട് പേർക്കെതിരെ ഒരു അഭിഭാഷകൻ ക്രിമിനൽ പരാതി നൽകിയിരുന്നു. സൽമാൻ ഖാനൊപ്പം സംവിധായകൻ കരൺ ജോഹർ, ആദിത്യ ചോപ്ര, സാജിദ് നാദിയാവാല, സഞ്ജയ് ലീലാ ബൻസാലി, ഏക്ത കപൂർ, സംവിധായകൻ ദിനേഷ്, ഭൂഷൺ കുമാർ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

Story Highlights: sushant singh rajput old video viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here