വയസ് 71; വൈറലായി ഡിസൈനറുടെ ഫോട്ടോഷൂട്ട്

vera wang viral photoshoot

പേര് വേര വാങ്. ജോലി, ഡിസൈനിംഗ്. കിം കർദഷിയാൻ അടക്കമുള്ള മോഡലുകളും ജോർജ് ബുഷിൻ്റെ മകൾ ബാർബറ ബുഷുമടക്കമുള്ളവർ വേര ഡിസൈൻ ചെയ്ത വസ്ത്രം അണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വേരയുടെ സമൂഹമാധ്യമങ്ങളിൽ വൈറലായി. പക്ഷേ, ഡിസൈനർ എന്ന നിലയ്ക്കല്ല അവരുടെ ചിത്രങ്ങൾ പങ്കുവെക്കപ്പെട്ടത്. പിന്നെയോ?

ഇന്നലെയായിരുന്നു വേരയുടെ ജന്മദിനം. ജൂൺ പ്രൈഡ് മാസമാണ്. അതായത് സ്വവർഗാനുരാഗികൾക്കുള്ള മാസം. ഇത് രണ്ടുമായി ബന്ധപ്പെടുത്തി വേര തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മൂന്ന് ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. സ്പോർട്സ് ബ്രായും നീല ലെഗ്ഗിൻസും സൺ ഗ്ലാസും അണിഞ്ഞ് ‘പ്രൈഡ് വർക്ക് ഔട്ട്’ എന്ന അടിക്കുറിപ്പോടെ അവർ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വൈറലാവാൻ ഒരു കാരണമാണ് ഉണ്ടായിരുന്നത്. വേരയ്ക്ക് വയസ്സ് 71 ആണ്! 71ആം പിറന്നാളായിരുന്നു ഇന്നലെ.

 

View this post on Instagram

 

PRIDE Workout. 🏳️‍🌈

A post shared by Vera Wang (@verawang) on


Read Also: വിസ്ഡൻ-എംസിസി ക്രിക്കറ്റ് ഫോട്ടോഗ്രാഫ് ഓഫ് ദി ഇയർ: പുരസ്കാരം ബെൻ ഹെറോയിക്സിന്; ചിത്രങ്ങൾ കാണാം

ഇത് ആദ്യമായല്ല വേര നെറ്റിസൺസിനെ ഞെട്ടിക്കുന്നത്. മെയിൽ മറ്റൊരു ഫോട്ടോഷൂട്ടിലൂടെയും ഇവർ വൈറലായിരുന്നു. “ജോലി, ഉറക്കം, വോഡ്ക കോക്ക്‌ടെയിൽ, അധികം സൂര്യപ്രകാശം കൊള്ളാതിരിക്കൽ.” ശരീരസൗന്ദര്യത്തിൻ്റെ രഹസ്യം ചോദിച്ചപ്പോൾ വേര പറഞ്ഞ മറുപടി ആണിത്. കൃത്യമായ ഭക്ഷണക്രമവും തനിക്കുണ്ടെന്ന് വേര പറയുന്നു. കൊറോണ കാലത്ത് മയാമിയിലെ തൻ്റെ വീട്ടിലിരുന്ന് പുതിയ വസ്ത്ര ഡിസൈനുകൾ വേര പരിചയപ്പെടുത്താറുണ്ട്.

1949 ജൂൺ 27നാണ് വേര ജനിച്ചത്. വോഗ് മാഗസിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ എഡിറ്ററായിരുന്ന ഇവർ 17 വർഷങ്ങൾക്ക് ശേഷം ഫാഷൻ കമ്പനിയായ റാൽഫ് ലോറനിലേക്ക് കൂടുമാറി. 40ആം വയസ്സിൽ ഇവർ സ്വതന്ത്ര ഡിസൈനറായി സേവനം അനുഷ്ടിക്കാൻ തുടങ്ങി. ഇവാൻക ട്രംപ്, വിക്ടോറിയ ബെക്കാം, മിഷേൽ ഒബാമ തുടങ്ങിയവരൊക്കെ വേര ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ അണിഞ്ഞിട്ടുണ്ട്.

Story Highlights: vera wang viral photoshoot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top