വാവെയും ഇസഡ്ടിഇയും രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി : അമേരിക്ക

US FCC Classifies Huawei and ZTE as Security Threats

ചൈനീസ് കമ്പനികളായ വാവെയും ഇസഡ്ടിഇയും രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് അമേരിക്ക. ചൈനീസ് സൈന്യവും, സുരക്ഷാ ഏജൻസികളുമായുള്ള കമ്പനികളുടെ ബന്ധം കണക്കിലെടുത്ത് യൂണിവേഴ്‌സൽ സർവീസ് ഫണ്ടിന് കീഴിലുള്ള പദ്ധതികൾക്കുള്ള സപ്ലയർമാരിൽ നിന്ന് ഇരു കമ്പനികളെയും അമേരിക്ക പുറത്താക്കി.

രാജ്യത്തെ എല്ലാ വിവരസാങ്കേതിക പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് ഫെഡറൽ കമ്യൂണിക്കേഷൻസ് കമീഷൻ എന്ന ഏജൻസിയാണ്. ഇന്ന് മുതൽ ഈ രണ്ട് കമ്പനികളും നൽകുന്ന ഒരു സേവനത്തിനും യൂണിവേഴ്‌സൽ സർവീസ് ഫണ്ടിൽ നിന്നുള്ള തുക (62,672 കോടി രൂപ) ഉപയോഗിക്കില്ലെന്ന് എഫ്‌സിസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. വാവെയെയും ഇസഡ്ടിഇയെയും തങ്ങളുടെ വിവരങ്ങൾ ചോർത്താനോ രാജ്യസുരക്ഷയ്ക്ക് വിള്ളലേൽപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തുവാനോ സമ്മതിക്കില്ലെന്നും അധികൃതർ പറയുന്നു.

ചൈനീസ് കമ്പനികളുമായുള്ള സഹകരണം ഐപിഎൽ നിർത്തണം; കിംഗ്സ് ഇലവൻ പഞ്ചാബ് ഉടമ

59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചതിന് പിന്നാലെയാണ് ചൈനയ്‌ക്കെതിരായ അമേരിക്കയുടെ ഈ നടപടി. ഇന്നലെ രാത്രിയാണ് ടിക്ക് ടോക്ക് അടക്കമുള്ള 52 ആപ്പുകൾ ഇന്ത്യ നിരോധിച്ചുവെന്ന വാർത്ത പുറത്തുവരുന്നത്. ജൂൺ 15ന് നടന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ 20 സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് ചൈനീസ് ആപ്പുകൾ രാജ്യസുരക്ഷയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുരക്ഷാ ഏജൻസികൾ ആപ്പുകളുടെ പട്ടിക മന്ത്രാലയത്തിന് കൈമാറുന്നത്. ഇതിന് പിന്നാലെ ഇന്നലെ രാത്രി ടിക്ക് ടോക്ക് അടക്കമുള്ള ആപ്പുകൾ ഇന്ത്യ നിരോധിക്കുകയായിരുന്നു.

Story Highlights- US FCC Classifies Huawei and ZTE as Security Threats

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top