ലോകത്ത് കൊവിഡ് മരണം അഞ്ച് ലക്ഷം കടന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 5,07,494 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ കൊവിഡ് ബാധിതർ 1,04,00,208 ആയി. ലോകത്ത് ഇതുവരെ 56,46,431 പേർ രോഗമുക്തി നേടി.
അമേരിക്കയിൽ ഇന്നലെ മാത്രം 43,000 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ കൊവിഡ് ബാധിതർ 2,681,811 ആയി. കൊവിഡ് മരണം ഒരു ലക്ഷം കടന്നു. അമേരിക്കയിൽ 128,783 പേർക്കാണ് കൊവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്. 1,117,177 പേർ രോഗമുക്തി നേടി.
ബ്രസീലിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 25,234 കേസുകളാണ്. അമേരിക്കയ്ക്ക് പുറമേ ബ്രസീലിലും സ്ഥിതി സങ്കീർണമാണ്. ബ്രസീലിൽ 1,370,488 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 58,385 പേർക്ക് ജീവൻ നഷ്ടമായപ്പോൾ 757,462 പേർ രോഗമുക്തി നേടി.
read also: ചൈനയിൽ അതിവ്യാപന സാധ്യതയുള്ള വൈറസിനെ കണ്ടെത്തി
അതേസമയം, കൊവിഡ് വ്യാപന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി. കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ലോക്ക് ഡൗണിൽ ഇളവ് വരുത്തിയതോടെ വൈറസ് ബാധിതരുടെ എണ്ണം വർധിച്ചുവെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി.
Story highlights- coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here