Advertisement

കോഴിക്കോട് ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൊവിഡ്

July 3, 2020
Google News 1 minute Read

കോഴിക്കോട് ജില്ലയില്‍ ഇന്ന് പതിനാല് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഒരാള്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. കോഴിക്കോട് വലിയങ്ങാടിയില്‍ കച്ചവടം നടത്തി വരുന്ന കൊളത്തൂര്‍ സ്വദേശിയായ 26 കാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ 12 പേരും, ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാളുമാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

1. ബാലുശേരി സ്വദേശി (30) ജൂണ്‍ 19 ന് കുവൈത്തില്‍ നിന്ന് വിമാന മാര്‍ഗം കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിലെത്തി. സഹപ്രവര്‍ത്തകന്‍ പോസിറ്റീവ് ആയതിനാല്‍ ഇദ്ദേഹത്തെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജൂണ്‍ 30 ന് സ്രവ പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ് .

2. കൊളത്തറ സ്വദേശി (26) ഇദ്ദേഹം കോഴിക്കോട് വലിയങ്ങാടിയില്‍ കച്ചവടം നടത്തി വരുന്നു. ജൂണ്‍ 25 ന് സ്വന്തം വാഹനത്തില്‍ ബിസിനസ് ആവശ്യാര്‍ത്ഥം കാസര്‍ഗോഡ് പോയി തിരിച്ച് വീട്ടിലെത്തി ജൂണ്‍ 28 ന് പനിയെ തുടര്‍ന്ന് കുടുംബ ഡോക്ടറെ സമീപിച്ചു. ഡോക്ടറുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു . ജൂലൈ 2 ന് മറ്റ് രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നതിനാല്‍ സ്വന്തം വാഹനത്തില്‍ സ്വകാര്യ ആശുപത്രിയിലെത്തി സ്രവം പരിശോധനക്ക് എടുത്തു . വീട്ടില്‍ നിരീക്ഷണം തുടര്‍ന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.

3. പുതുപ്പാടി സ്വദേശി (35) ജൂണ്‍ 17 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തി. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കുള്ള പ്രത്യേക സ്രവ പരിശോധന പ്രകാരം ജൂണ്‍ 30 ന് സ്രവം പരിശോധനയ്‌ക്കെടുത്തു . ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.

4 . കടലുണ്ടി സ്വദേശിനി (50 ) ജൂണ്‍ 17 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കാട് എത്തി. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. കൂടെ വന്ന ആള്‍ പോസിറ്റീവ് ആയതിനാല്‍ ജൂണ്‍ 30 ന് സ്രവം പരിശോധനയ്‌ക്കെടുത്തു . ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.

5,6. ചാത്തമംഗലം സ്വദേശികളായ അമ്മയും(26) മകനും ( 01) ജൂണ്‍ 30 ന് സൗദിയില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോട് എയര്‍പ്പോര്‍ട്ടില്‍ എത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സ്രവ സാമ്പിള്‍ പരിശോധനക്കെടുത്തു. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി . ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.

7. വളയം സ്വദേശി (55) ജൂണ്‍ 30 ന് അബുദാബിയില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനാല്‍ അവിടെ ചികിത്സയിലാണ്.

8 ഏറാമല സ്വദേശി (48) ജൂണ്‍ 26 ന് ട്രെയിന്‍ മാര്‍ഗം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി. ഓട്ടോറിക്ഷയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 30 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവസാമ്പിള്‍ പരിശോധനയ്ക്ക് നല്‍കി. വീട്ടില്‍ നിരീക്ഷണം തുടര്‍ന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി

9. ഒഞ്ചിയം സ്വദേശി (42) ജൂണ്‍ 25 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തി. സ്വാകാര്യ വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള പ്രത്യേക സ്രവ പരിശോധനയുടെ ഭാഗമായി ജൂണ്‍ 30 ന് വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.

10. കിഴക്കോത്ത് സ്വദേശി (35) ജൂണ്‍ 30 ന് റിയാദില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനാല്‍ സ്രവം പരിശോധനയ്‌ക്കെടുത്തു. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.

11. തൂണേരി സ്വദേശിനി (25) കൊവിഡ് പോസീറ്റീവായ രണ്ട് വയസുള്ള മകളുടെ അമ്മ. ജൂണ്‍ 19 ന് മസ്‌കറ്റില്‍ നിന്നും വിമാനമാര്‍ഗം കൊച്ചിയിലെത്തി. സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. മകള്‍ പോസിറ്റീവ് ആയതിനാല്‍ ജൂണ്‍ 25 ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ 30 ന് ഇവരുടെ സ്രവ പരിശോധന നടത്തി. പോസിറ്റീവ് ആയതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് .

12. മടവൂര്‍ സ്വദേശി (31) ജൂണ്‍ 26 ന് സൗദിയില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തി. സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 30 ന് രോഗലക്ഷണത്തെ തുടര്‍ന്ന് സര്‍ക്കാര്‍
സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവം പരിശോധന നടത്തി ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Read Also : കൊല്ലത്ത് ഇന്ന് 23 പേര്‍ക്ക് കൊവിഡ്

13. കൊടിയത്തൂര്‍ സ്വദേശി (47) ജൂണ്‍ 18 ന് ദുബൈയില്‍ നിന്നും വിമാനമാര്‍ഗം കൊച്ചിയില്‍ എത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കൊയിലാണ്ടിയിലെത്തി. സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 30 ന് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് സ്വന്തം വാഹനത്തില്‍ ബീച്ച് ആശുപ്രതിയിലെത്തി. സ്രവം പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.

14. അഴിയൂര്‍ സ്വദേശി(41) ജൂണ്‍ 30ന് വിമാനമാര്‍ഗം അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തി രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവ സാമ്പിള്‍ പരിശോധനയ്ക്കയച്ചു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്നു എറണാകുളം രാജഗിരി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

ഇന്ന് രോഗമുക്തി നേടിയവര്‍

എഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി (30), തിക്കോടി സ്വദേശി (44), കിഴക്കോത്ത് സ്വദേശി (29), കൊടുവള്ളി സ്വദേശി (42), രാമനാട്ടുകര സ്വദേശി (39), ചങ്ങരോത്ത് സ്വദേശിനി (33), ഫറോക്ക് സ്വദേശി (21), നരിപ്പറ്റ സ്വദേശി (25), കായക്കൊടി സ്വദേശി (49), ചോറോട് സ്വദേശി (23), നാദാപുരം സ്വദേശി (53) എന്നിവരാണ് ഇന്ന് ജില്ലയില്‍ രോഗമുക്തി നേടിയത്.

Read Also : കൊവിഡ്; തിരുവനന്തപുരത്തും എറണാകുളത്തും പൊന്നാനിയിലും ഗുരുതര സാഹചര്യം: മുഖ്യമന്ത്രി

നിലവില്‍ 92 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 27 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 58 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും ആറുപേര്‍ കണ്ണൂരിലും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു വയനാട് സ്വദേശിയും, ഒരു തമിഴ്‌നാട് സ്വദേശിയും, രണ്ട് കണ്ണൂര്‍ സ്വദേശികളും, മൂന്ന് മലപ്പുറം സ്വദേശികളും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും, ഒരു വയനാട് സ്വദേശിയും ഒരു കൊല്ലം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Story Highlights: covid19, coronavirus, kozhikkode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here