Advertisement

2011 ലോകകപ്പ് വിവാദം: സങ്കക്കാരയെ ചോദ്യം ചെയ്തത് 5 മണിക്കൂറിലധികം; മാനസിക പീഡനമെന്ന് ആക്ഷേപം

July 3, 2020
Google News 9 minutes Read
protest sangakkara 2011 world cup

2011 ലോകകപ്പ് ഒത്തുകളിയെന്ന ആരോപണത്തിൽ അനത്തെ ശ്രീലങ്കൻ ടീം ക്യാപ്റ്റൻ കുമാർ സങ്കക്കാരയെ അന്വേഷണ ചോദ്യം ചെയ്തത് അഞ്ച് മണിക്കൂറിലധികം. താരത്തെ ഇത്രയും നീണ്ട സമയം ചോദ്യം ചെയ്തത് മാനസിക പീഡനമാണെന്ന് ആക്ഷേപമുയരുന്നത്. ചോദ്യം ചെയ്യലിനിടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഓഫീസിന് മുന്‍പില്‍ ഇത്തരത്തിലുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുനു. പ്രതിപക്ഷ പാർട്ടിയും സംഭവത്തിൽ സർക്കാരിനെ വിമർശിച്ച് രംഗത്തെത്തി.

Read Also: 2011 ലോകകപ്പ് ഒത്തുകളിയെന്ന ആരോപണം; സങ്കക്കാരയെ ചോദ്യം ചെയ്യും

ശ്രീലങ്കയിലെ യുവജന സംഘടനയായ സമഗി തരുണ ബലവേഗയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഓഫീസിനു പുറത്ത് പ്രതിഷേധിച്ചത്. പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ സർക്കാരിൻ്റെ കുറ്റപ്പെടുത്തി ട്വീറ്റ് ചെയ്തു. 2011 ലോകകപ്പ് വീരന്മാരെ ഉപദ്രവിക്കുന്നത് ശക്തമായി എതിർക്കുന്നു എന്ന് അദ്ദേഹം കുറിച്ചു. അടുത്ത ആഴ്ച സംഗക്കാരയെ ചോദ്യം ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും വ്യാഴാഴ്ച ഹാജരാവാൻ നിർദ്ദേശിക്കുകയായിരുന്നു. ജയവര്‍ധനയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

കഴിഞ്ഞ ദിവസം ദേശീയ സെലക്ഷന്‍ കമ്മിറ്റി തലവനായിരുന്ന അരവിന്ദ ഡി സില്‍വയേയും, ലോകകപ്പ് ഫൈനലില്‍ ഓപ്പണറായിരുന്ന ഉപുല്‍ തരംഗയെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഡിസിൽവയെ മൂന്ന് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ഇവർ അന്വേഷണ സംഘത്തോട് പറഞ്ഞ കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല.

Read Also: 2011 ലോകകപ്പ് ഒത്തുകളിയെന്ന ആരോപണം; ശ്രീലങ്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

ഇന്ത്യയും ശ്രീലങ്കയും ഫൈനൽ കളിച്ച് ഇന്ത്യ ജേതാക്കളായ 2011 ലോകകപ്പ് ഒത്തുകളി ആയിരുന്നു എന്ന് മുൻ ശ്രീലങ്കൻ കായിക മന്ത്രി മഹിന്ദാനന്ദ അലുത്​ഗാമേ ആണ് കഴിഞ്ഞ ദിവസം ആരോപിച്ചത്. ലോകകപ്പിൻ്റെ സമയത്ത് മഹിന്ദാനന്ദയായിരുന്നു ശ്രീലങ്കൻ കായിക മന്ത്രി. അദ്ദേഹത്തെ കൂടാതെ മുൻ താരം അർജുന രണതുംഗ ഉൾപ്പെടെയുള്ളവർ മത്സരം ഒത്തുകളിയാണെന്ന് ആരോപിച്ചിരുന്നു.

കലാശപ്പോരിൽ 275 റൺസിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റൻ എംഎസ് ധോണി മികവിൽ ശ്രീലങ്കയെ പരജയപ്പെടുത്തി കിരീടധാരണം നടത്തുകയായിരുന്നു.

Story Highlights: Protests Erupt in Sri Lanka After Sangakkara Questioned For Five Hours in 2011 World Cup Probe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here