Advertisement

സ്വർണക്കടത്ത് കേസ് ആര് അന്വേഷിക്കണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രം: സീതാറാം യെച്ചൂരി

July 9, 2020
Google News 2 minutes Read
sitharam yechuri

സ്വർണക്കടത്ത് കേസിൽ പ്രതികരിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേസിൽ ഉൾപ്പെട്ടവരെ കണ്ടെത്തുകയും ശിക്ഷിക്കുകയും വേണമെന്ന സീതാറാം യെച്ചൂരി പറഞ്ഞു. സ്വർണം മറിച്ച് വിറ്റുകിട്ടുന്ന പണം എന്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നതിലും അന്വേഷണം വേണം. ഇത്രയും വലിയ സ്വർണക്കടത്ത് നടക്കാൻ എന്താണ് കാരണമെന്ന് അന്വേഷിക്കണമെന്നും യെച്ചൂരി പറഞ്ഞു. ഇതൊക്കെയാണ് കേസിലെ പ്രധാനപ്പെട്ട കാര്യങ്ങളെന്നും യെച്ചൂരി. ഈ വിഷയത്തിലാണ് ശ്രദ്ധ ചെലുത്തേണ്ടത്. ശ്രദ്ധ മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്നും യെച്ചൂരി ഓർമിപ്പിച്ചു. അതേസമയം സ്വർണക്കടത്ത് കേന്ദ്ര നേതൃത്വം ചർച്ച ചെയ്യേണ്ടതില്ലെന്ന് അവൈലബിൾ പിബി യോഗം തീരുമാനിച്ചു.

കേന്ദ്ര സർക്കാരാണ് കേസ് അന്വേഷിക്കേണ്ടത്. അവരത് വളരെ പെട്ടെന്ന് തന്നെ ചെയ്യണം. കൂടാതെ ഇത്തരത്തിലുള്ള സ്വർണക്കടത്ത് എങ്ങനെ നമ്മുടെ രാജ്യത്ത് അനുവദിക്കപ്പെട്ടുവെന്നതും അന്വേഷിക്കണം. ഇത് അനുവദിച്ച അധികൃതരുടെ ഭാഗത്ത് നിന്ന് വന്ന തെറ്റെന്താണെന്നും ഇത് സംഭവിക്കാൻ ഉത്തരവാദികളായ ആളുകളെ വെളിച്ചത്തെയ്ക്ക് കൊണ്ടുവരണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

Read Also : ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഡ്രൈവർക്ക് കൊവിഡ്

സിബിഐയ്ക്ക് വിടണോ എന്നുള്ളത് കേന്ദ്ര സർക്കാരാണ് തീരുമാനിക്കേണ്ടത്. ഇക്കാര്യം സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന്റെ പരിധിയിൽ പെടുന്നത് അല്ല. അന്വേഷണം നടക്കട്ടെ, തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടണം. ഒരു സാധനത്തിന്റെയും കള്ളക്കടത്ത് രാജ്യത്ത് അനുവദിക്കപ്പെട്ടിട്ടുള്ളതല്ലെന്നും സിപിഐഎം ജനറൽ സെക്രട്ടറി.

അതേസമയം സർക്കാരിലും മുഖ്യമന്ത്രിയിലും വിശ്വാസമുണ്ടെന്നും അന്വേഷണം നടക്കട്ടെയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. വാർത്താസമ്മേളനത്തിൽ സിപിഐയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയതിനെ കാനം രാജേന്ദ്രൻ വിമർശിച്ചു. വാർത്താ സമ്മേളനത്തിൽ സിപിഐയ്ക്ക് മുഖ്യമന്ത്രി മറുപടി നൽകി, അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ നടപടി ശരിയായില്ലെന്നും അദ്ദേഹം അൽപസമയം പാർട്ടി സെക്രട്ടറിയുടെ റോൾ എടുത്തുവെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. 1965ലെ ചരിത്രം മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് വിശ്വസിക്കുന്നില്ലെന്നും കാനം.

Story Highlights sitharam yechuri, cpim, gold smuggling, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here