ഐവറി കോസ്റ്റ് പ്രധാനമന്ത്രി കുഴഞ്ഞുവീണ് മരിച്ചു

ഐവറി കോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോൻ കൗലിബലി കുഴഞ്ഞ് വീണ് മരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു. മന്ത്രിസഭായോഗത്തിൽ പങ്കെടുത്ത ശേഷമായിരുന്നു മരണം. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഹൃദ്രോഗ ചികിത്സയ്ക്കായി ഫ്രാൻസിൽ പോയി കഴിഞ്ഞ ദിവസമാണ് അദ്ദേഹം തിരിച്ചെത്തിയത്. ഇന്നലെ മന്ത്രിസഭായോഗത്തിൽ പങ്കെടുത്തതിന് പിന്നാലെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Read Also : 2019-20 വർഷത്തിൽ സംസ്ഥാനത്തെ എയർപോർട്ടുകളിലൂടെ കടത്തിയത് 400 കിലോഗ്രാം സ്വർണം !

വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ സ്ഥാനാർത്ഥിയായി അമദോവിനെയാണ് നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ മാസമായിരുന്നു പ്രഖ്യാപനം നടന്നത്. അദ്ദേഹത്തിന്റെ മരണത്തിൽ പ്രസിഡന്റ് അലാസെയ്ൻ ഒവാത്ര ഉൾപ്പെടെയുള്ളവർ അനുശോചനം അറിയിച്ചു.

Story Highlights Amadou Gon Coulibaly, Ivory cost prime minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top