‘അച്ഛന് കറുപ്പ് നിറം കൂടിയതിനാൽ അമ്മയുടെ വീട്ടുകാർ സംസാരിക്കില്ലായിരുന്നു’; കണ്ണീർ വാർത്ത് മൈക്കൽ ഹോൾഡിംഗ്: വീഡിയോ

Michael Holding racism

താനും കുടുംബവും അനുഭവിച്ച വർണവെറിയെപ്പറ്റി കണ്ണീരോടെ വിവരിച്ച് മുൻ വെസ്റ്റ് ഇൻഡീസ് ഇതിഹാസം മൈക്കൽ ഹോൾഡിംഗ്. ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരത്തിനിടയിൽ വർണവെറിക്കെതിരെ സംസാരിക്കവേയായിരുന്നു താരത്തിൻ്റെ പ്രതികരണം. സ്കൈ ന്യൂസ് റിപ്പോർട്ടർ മാർക് ഓസ്റ്റിനുമായുള്ള അഭിമുഖത്തിനിടയിലായിരുന്നു സംഭവം.

Read Also : ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് പരമ്പര: ടോസിനിടെ ഹസ്തദാനം ചെയ്ത് ഹോൾഡർ; അബദ്ധം മനസ്സിലാക്കി ചിരി: വീഡിയോ

“സത്യം പറഞ്ഞാൽ, എൻ്റെ മാതാപിതാക്കളെപ്പറ്റി ആലോചിക്കുമ്പോൾ ഞാൻ വികാരാധീനനാവും. ഇപ്പോഴും അങ്ങനെയാണ്.” കണ്ണീരടക്കാൻ പാടുപെട്ട് ഹോൾഡിംഗ് തുടർന്നു. “മാർക്ക്, എൻ്റെ മാതാപിതാക്കൾ അനുഭവിച്ചത് എന്താണെന്ന് എനിക്കറിയാം. എൻ്റെ പിതാവിന് കറുപ്പ് നിറം കൂടിയതിനാൽ അമ്മയുടെ വീട്ടുകാർ അമ്മയോട് സംസാരിക്കില്ലായിരുന്നു. അവർ അനുഭവിച്ചത് എന്താണെന്ന് എനിക്കറിയാം. അതാണ് ഞാൻ പെട്ടെന്ന് ആലോചിച്ചത്.”- കണ്ണുനീർ തുടച്ചു കൊണ്ട് ഹോൾഡിംഗ് പറഞ്ഞു.

“വളരെ സാവധാനത്തിലേ വർണവെറി തുടച്ചുനീക്കാനാവൂ. ചെറിയ കാലടികളാണെങ്കിലും ഒച്ചിഴയും വേഗത്തിലായാലും പ്രതീക്ഷയുണ്ട്. ശരിയായ ദിശയിൽ തന്നെ ഈ പോരാട്ടം നീങ്ങുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ പറയുന്നത് ആളുകൾ കൃത്യമായി മനസ്സിലാക്കിയെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ 66 വയസ്സ് പ്രായമുള്ളയാളാണ്. ഞാൻ അത് കണ്ടിട്ടുണ്ട്. ഞാൻ അത് അനുഭവിച്ചിട്ടുണ്ട്. ഇങ്ങനെ തുടരാൻ എനിക്കാവില്ല. ആളുകൾ ആളുകളാണെന്ന് നമ്മൾ മനസ്സിലാക്കണം.”- ഹോൾഡിംഗ് പറഞ്ഞു.

Read Also : ജേസൻ ഹോൾഡറിന് 6 വിക്കറ്റ്; കരിയർ ബെസ്റ്റ്: ഇംഗ്ലണ്ട് 204നു പുറത്ത്

ആദ്യ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് പിടിമുറുക്കുകയാണ്. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ 204നു പുറത്താക്കിയ വിൻഡീസ് വെളിച്ചക്കുറവിനെ തുടർന്ന് രണ്ടാം ദിനം നേരത്തെ കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 57 എന്ന നിലയിലാണ്.

Story Highlights West Indies legend Michael Holding breaks down while speaking on racism

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top