തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; ഇന്ന് 3965 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

thamilnad covid

തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് 3965 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,34,226 ആയി ഉയർന്നു. 69 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ആകെ മരണസംഖ്യ 1,898 ആയി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 3591 പേർ ഇന്ന് രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നിരക്ക് 85,915 ആയി ഉയർന്നു. നിലവിൽ 46,410 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് 19 ബാധിതരുള്ളത് ചെന്നൈയിലാണ്. ചെന്നൈയിൽ മാത്രം 76,158 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Story Highlights covid, thamilnad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top