അശോക് ഗെഹ്‌ലോട്ടിന്റെ അടുത്ത അനുയായിയുടെ വസതിയിൽ റെയ്ഡ്

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ അടുത്ത അനുയായിയുടെ വസതിയിൽ റെയ്ഡ്. ഗെഹ്‌ലോട്ടിന്റെ അനുയായി ദർമേന്ദ്രർ റാത്തോറിന്റെ വസതിയിലാണ് ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

ജ്വല്ലറി ഉടമയായ രാജീവ് അറോറയുടെ വീട്ടിലും റെയ്ഡ് നടന്നു. രാജസ്ഥാനിലേയും ഡൽഹിയിലേയും 12ഓളം സ്ഥലങ്ങളിലാണ് ഒരേ സമയം പരിശോധന നടന്നത്. 200ഓളം ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പങ്കെടുത്തത്.

സച്ചിൻ പൈലറ്റ് 30 എംഎൽഎമാരുമായി ഡൽഹിയിലെത്തിയതോടെ രാജസ്ഥാനിൽ രാഷ്ട്രീയ അട്ടിമറിയുണ്ടാവുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് പോകുമെന്നും സൂചനകളുണ്ട്. ഇതിനിടെയാണ് അശോക് ഗെഹ്‌ലോട്ടിന്റെ അടുത്ത അനുയായിയുടെ വസതിയിൽ ഉൾപ്പെടെ റെയ്ഡ് നടന്നത്.

Story Highlights  Ashok Gehlot 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top