Advertisement

‘പ്രശ്നമുണ്ടാക്കി സസ്പൻഷൻ വാങ്ങിത്തരരുത്’; ഗാംഗുലി ഡ്രസിംഗ് റൂമിലെത്തിയ കഥ പറഞ്ഞ് സങ്കക്കാര

July 13, 2020
Google News 2 minutes Read
Sangakkara incident sourav ganguly

മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുമായുള്ള ഓർമ്മകൾ പങ്കുവച്ച് മുൻ ശ്രീലങ്കൻ നായകൻ കുമാർ സങ്കക്കാര. 2002 ചാമ്പ്യൻസ് ട്രോഫി ഫൈനലിനിടെ സൗരവ് ഗാംഗുലി നടത്തിയ ഒരു പ്രത്യേക അഭ്യർത്ഥനയാണ് സ്റ്റാർ സ്പോർട്സിൻ്റെ ‘ക്രിക്കറ്റ് കണക്ടഡ്’ ഷോയിൽ സങ്കക്കാര പങ്കുവച്ചത്.

Read Also : നായക സ്ഥാനം ഒഴിവാക്കപ്പെട്ടത് ഏറ്റവും വലിയ അനീതി; പിന്നിൽ ചാപ്പൽ മാത്രമല്ല: സൗരവ് ഗാംഗുലി

മത്സരത്തിനിടെ ശ്രീലങ്കൻ താരം റസൽ അർണോൾഡ് തുടർച്ചയായി പിച്ചിൽ കയറിയത് ഗാംഗുലി ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. അമ്പയർമാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തുടർന്ന് ഗാംഗുലി ശ്രീലങ്കൻ ഡ്രസിംഗ് റൂമിൽ വന്നു എന്ന് സംഗക്കാര പറയുന്നു.

“ദാദ ഫൈനൽ വാർണിംഗിലായിരുന്നു. അമ്പയർമാർ അദ്ദേഹത്തെ മാച്ച് റഫറിക്ക് റിപ്പോർട്ട് ചെയ്തിരുന്നു. ദാദ ഞങ്ങളുടെ ഡ്രസിംഗ് റൂമിൽ വന്ന് സംസാരിച്ചു. പ്രശ്നം ഇങ്ങനെ മുന്നോട്ടു പോയാൽ തനിക്ക് സസ്പൻഷൻ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ശ്രീലങ്കൻ ടീം പ്രശ്നം അത്ര കാര്യമാക്കുന്നില്ലെന്ന് ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു.”- സങ്കക്കാര പറഞ്ഞു.

Read Also : 2011 ലോകകപ്പ് വിവാദം: സങ്കക്കാരയെ ചോദ്യം ചെയ്തത് 5 മണിക്കൂറിലധികം; മാനസിക പീഡനമെന്ന് ആക്ഷേപം

വർഷങ്ങളായി തനിക്ക് ഗാംഗുലിയുമായി അടുപ്പമുണ്ടെന്നും തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്നും സങ്കക്കാര കൂട്ടിച്ചേർത്തു. അദ്ദേഹത്തെ ദാദ എന്ന് വിളിക്കുന്നതു തന്നെ ഏറെ ഇഷ്ടമുള്ള കാര്യമാണ്. കളിയുടെ കാര്യത്തിലായാലും ക്യാപ്റ്റന്‍സിയുടെ കാര്യത്തിലായാലും പ്രായോഗികമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആളാണ് ദാദ. തൻ്റെ കഴിവിനെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ധാരണ ഉണ്ടായിരുന്നു എന്നും സങ്കക്കാര പറഞ്ഞു.

അന്ന് മത്സരം മഴ മൂലം തടസപ്പെട്ടു. റിസർവ് ദിനത്തിലും മഴ തുടർന്നതോടെ ഇരു രാജ്യങ്ങളെയും സംയുക്ത ചാമ്പ്യന്മാരായി ഐസിസി പ്രഖ്യാപിക്കുകയായിരുന്നു.

Story Highlights Sangakkara recalls incident regarding sourav ganguly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here