ലോകകപ്പ് നേടിയാലേ വിവാഹം കഴിക്കൂ: റാഷിദ് ഖാൻ

rashid khan World Cup

രാജ്യത്തിനു വേണ്ടി ലോകകപ്പ് നേടിയാലേ വിവാഹം കഴിക്കൂ എന്ന് അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. ആസാദി റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് റാഷിദ് ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്. താരത്തിൻ്റെ പ്രസ്താവനക്ക് പിന്നാലെ ട്രോളുകളുമായി ആരാധകർ രംഗത്തെത്തി. ട്വിറ്ററിൽ ട്രോളുകൾ വൈറലായി പ്രചരിക്കുകയാണ്.

Read Also : മുംബൈ ഇന്ത്യൻസ് സ്വന്തമാക്കുമെന്നാണ് കരുതിയിരുന്നത്’; 2017 ലേല സമയം ഓർമിച്ച് റാഷിദ് ഖാൻ

നിലവിൽ ലോകത്തിലെ ഒന്നാം നമ്പർ ടി-20 ബൗളറാണ് 21കാരനായ റാഷിദ് ഖാൻ. ഒരു 50 ഓവർ ലോകകപ്പും ഒരു ടി-20 ലോകകപ്പും റാഷിദ് ഖാൻ അഫ്ഗാനിസ്ഥാനു വേണ്ടി കളിച്ചിട്ടുണ്ട്. ആകെ രണ്ട് 50 ഓവർ ലോകകപ്പുകളും 4 ടി-20 ലോകകപ്പുകളും കളിച്ച അഫ്ഗാനിസ്ഥാന് ഇതുവരെ ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്താൻ കഴിഞ്ഞിട്ടില്ല. 2015, 19 ഏകദിന ലോകകപ്പുകളിൽ കളിച്ച അഫ്ഗാൻ 2015ൽ സ്കോട്‌ലൻഡിനോട് മാത്രമാണ് വിജയിച്ചത്. കഴിഞ്ഞ ലോകകപ്പിൽ റാഷിദ് ഖാനാണ് ടീമിനെ നയിച്ചത്.

ടി-20 ലോകകപ്പുകളിൽ 5 മത്സരങ്ങൾ അഫ്ഗാനിസ്ഥാൻ വിജയിച്ചിട്ടുണ്ട്. 2016 ടി-20 ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരിൽ റാഷിദ് ഖാൻ രണ്ടാമതായിരുന്നു.

Story Highlights Will get married once Afghanistan lift World Cup

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top