Advertisement

ആരാദ്യം മാപ്പു സാക്ഷിയാകും ?

July 14, 2020
Google News 1 minute Read

ഭാഗ്യശ്രീ രവീന്ദ്രന്‍ വി. ആര്‍/കവിത

ആനുകാലികങ്ങളില്‍ എഴുതാറുള്ളയാളാണ് ലേഖിക

നാം,
കൂട്ടുപ്രതികള്‍.
ജയില്‍പ്പുള്ളികള്‍.
അവസാന തീര്‍പ്പില്‍ ഒറ്റയായവര്‍.

അപരനൊറ്റുമോ ?
അപരനെയൊറ്റണോ ?
ജൈവസംഘര്‍ഷങ്ങള്‍!

ആരാരെയൊറ്റും?
ആരാരൊറ്റപ്പെടും ?
ആരാരാലൊറ്റപ്പെടും?
ഒറ്റപ്പെട്ട യുക്തി !

പ്രാവായ് കുറുകണോ ?
പരുന്തായ് പൊരുതണോ ?
നാല്‍ക്കള്ളിയില്‍ അപരനേതു-
രൂപം കൊള്ളുമെന്നോര്‍ത്തു ചവിട്ടണം?
പോര്‍മിടുക്കിന്റെ ശാസ്ത്രം!

ഒടുവില്‍,
കുഴഞ്ഞേറെക്കഴിഞ്ഞ്,
തീര്‍പ്പിലെത്താത്ത
നിഷേധമൗനത്താല്‍
തീര്‍പ്പു കല്പിക്കപ്പെട്ടു.

നമ്മള്‍ സ്വാതന്ത്രരായ്!

നാം,

തമ്മിലന്യരായ്
ഇരുവഴി പിരിയുന്നു.
തമ്മില്‍ കവിഞ്ഞിടം,
പകുത്തു പകയാകുന്നു.
നീയും.
ഞാനും.

തീര്‍പ്പു കല്പിക്കപ്പെട്ടു !

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights Aaradhyam mappusakshiyakum poem,Readers blog

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here