കൊവിഡ്; സംസ്ഥാനത്ത് ഇന്ന് പുതിയ 19 ഹോട്ട്‌സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് (കണ്ടയ്ന്‍മെന്റ് സോൺ: എല്ലാ വാർഡുകളും), ചിറയിൻകീഴ് (10, 11, 12 ,13, 14, 15), ആഴൂർ (1), പൂവച്ചൽ (4, 6), വിളപ്പിൽ (3), കരുംകുളം (14, 15, 16, 17), ചെങ്കൽ (2, 6, 8, 101), പനവൂർ (4, 7, 10, 11), പത്തനംതിട്ട ജില്ലയിലെ പന്തളം മുൻസിപ്പാലിറ്റി (31, 32), ഏഴംകുളം (17), അരുവാപ്പുലം (3, 5), കോഴിക്കോട് ജില്ലയിലെ വടകര മുൻസിപ്പാലിറ്റി (6 ,7, 8, 9 , 10, 11, 18, 19, 20, 29), തലക്കുളത്തൂർ (16), വില്യാപ്പള്ളി (13, 14), കൊല്ലം ജില്ലയിലെ കുലശേഖരം (4, 5, 6 ,10, 11, 12, 14, 16, 17, 22, 23), പേരയം (13), വയനാട് ജില്ലയിലെ മാനന്തവാടി മുൻസിപ്പാലിറ്റി (11, 13, 14, 29), പാലക്കാട് ജില്ലയിലെ പല്ലശന (3), കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് (4)എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.
Read Also : കോഴിക്കോട് തൂണേരിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ
അതേസമയം 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി (കണ്ടെൻമെന്റ് സോൺ: വാർഡ് 17), നഗരൂർ (5), ഒറ്റശേഖരമംഗലം (10), ബാലരാമപുരം (5), വെള്ളനാട് (12, 13), ആര്യനാട് (എല്ലാ വാർഡുകളും), പാലക്കാട് ജില്ലയിലെ കോങ്ങാട് (2), എറണാകുളം ജില്ലയിലെ പള്ളിപ്പുറം (3, 21, 22), കൊല്ലം ജില്ലയിലെ കൊട്ടാരക്കര മുൻസിപ്പാലിറ്റി (2, 4, 6, 7, 8), മലപ്പുറം പൊന്നാനി താലൂക്ക് എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 227 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
അതേസമയം കേരളത്തിൽ ഇന്ന് 608 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 201 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 70 പേർക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 58 പേർക്ക് വീതവും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 44 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 42 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 34 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 26 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 25 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 23 പേർക്കും, വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 12 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 3 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Story Highlights – covid, hot spots
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here