ഇന്നത്തെ പ്രധാന വാർത്തകൾ (14-07-2020)

todays news headlines july 14

ഫൈസൽ ഫരീദിന് ജാമ്യമില്ലാ വാറണ്ട്

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫഐസൽ ഫരീദിന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. എൻഐഎ കോടതിയുടേതാണ് ഉത്തരവ്. ഉത്തരവ് ഇന്റർപോളിന് കൈമാറും.

എം ശിവശങ്കറിനെ ചോദ്യം ചെയ്യും; നോട്ടീസ് നൽകാൻ ഒരുങ്ങി കസ്റ്റംസ്

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും. കൊച്ചിയിലേക്ക് വിളിച്ച് വരുത്തിയായിരിക്കും ചോദ്യം ചെയ്യുക. ഉടൻ തന്നെ നോട്ടീസ് നൽകും.

രാജ്യത്ത് ഒൻപത് ലക്ഷം കടന്ന് കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 553 മരണം

രാജ്യത്ത് കൊവിഡ് കേസുകൾ ഒൻപത് ലക്ഷം കടന്നു. ആകെ സ്ഥിരീകരിച്ച പോസിറ്റീവ് കേസുകൾ 906752 ആയി. 23,727 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 571,459 പേർ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 3,11,565 ആയി.

‘ഭഗവാന്റെ രഹസ്യങ്ങൾ അങ്ങനെ തന്നെ സൂക്ഷിക്കപ്പെടട്ടെ, ബി നിലവറ തുറക്കില്ല ‘; പ്രതികരണവുമായി തിരുവിതാംകൂർ രാജകുടുംബം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധി വന്നതിനു പിന്നാലെ പ്രതികരണവുമായി രാജകുടുംബം രംഗത്ത്. വിധിയുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങൾ പൂർണമായി വായിച്ചതിനു ശേഷമുള്ള പ്രതികരണവുമായാണ് രാജകുടുംബം രംഗതെത്തിയിരിക്കുന്നത്. ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്.

കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തിന് പിന്നിൽ തീവ്രവർഗീയ സ്വഭാവമുള്ള സംഘടനകൾ : ഇന്റലിജൻസ് റിപ്പോർട്ട്

കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തിന് പിന്നിൽ തീവ്രവർഗീയ സ്വഭാവമുള്ള സംഘടനകളെന്ന് സംസ്ഥാന ഇന്റലിജൻസിന്റെ റിപ്പോർട്ട്. സ്വർണക്കടത്തിന് മലബാർ കേന്ദ്രീകരിച്ച് പ്രത്യേക സംഘം പ്രവർത്തിക്കുന്നു. സ്ത്രീകളെയും കുട്ടികളെയും ക്യാരിയർമാരായി ഉപയോഗിക്കുന്നു. സ്വർണം അതിർത്തി കടത്തുന്ന ഏജന്റുമാർക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. എൻഐഎയ്ക്ക് കൈമാറിയ റിപ്പോർട്ടിലാണ് നിർണായക കണ്ടെത്തൽ.

Story Highlights todays news headlines july 14

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top