Advertisement

സ്വർണക്കടത്ത്; എം ശിവശങ്കറിനെതിരായ നടപടി ഇന്ന് പ്രഖ്യാപിച്ചേക്കും

July 16, 2020
Google News 2 minutes Read
Action against M Shivashankar

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൻ്റെ പശ്ചാത്തലത്തിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരായ നടപടി മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ചേക്കും. വൈകുന്നേരം 6 മണിക്കുള്ള വാർത്താസമ്മേളനത്തിൽ അദ്ദേഹം അച്ചടക്ക നടപടി പ്രഖ്യാപിക്കുമെന്നാണ് സൂചന. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെയും ധനകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി രാജേഷ് കുമാർ സിംഗിൻ്റെയും നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ലഭിച്ചു.

Read Also : എം ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്‌തേക്കും

റിപ്പോർട്ടിൽ രണ്ട് കാര്യങ്ങളാണ് പരാമർശിച്ചിരിക്കുന്നത്. ഒന്നുകിൽ അഖിലേന്ത്യാ സർവീസ് റൂളിനു വിരുദ്ധമായി പ്രവർത്തിച്ചതിൻ്റെ പേരിൽ ശിവശങ്കറിനെ സസ്പൻഡ് ചെയ്യുക. അല്ലെങ്കിൽ, അദ്ദേഹത്തെ അന്വേഷണത്തിൽ ഇടപെടാൻ അനുവദിക്കാതെ ചുമതലകളിൽ നിന്ന് മാറ്റിനിർത്തുക. ഇക്കാര്യത്തിൽ ഇനി മുഖ്യമന്ത്രിയാണ് തീരുമാനം എടുക്കേണ്ടത്.

Read Also : എം ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും സരിത്തുമായി ശിവശങ്കറിന് അടുത്ത ബന്ധമാണുള്ളത്. സ്വപ്നയെ ഐടി വകുപ്പിന്റെ കീഴിൽ ജോലിക്കെടുത്തത് ശിവശങ്കർ ഇടപെട്ടാണെന്ന ആക്ഷേപമുണ്ട്. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഒൻപത് മണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. ശിവശങ്കറിന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് പുറത്തുവന്ന വിവരം.

Story Highlights Action against M Shivashankar may be announced today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here