Advertisement

എഞ്ചിനീയറിംഗ്, ഫാർമസി എൻട്രൻസ് പരീക്ഷകൾ ഇന്ന്

July 16, 2020
Google News 1 minute Read

സംസ്ഥാനത്ത് കീം എഞ്ചിനീയറിംഗ്, ഫാർമസി എൻട്രൻസ് പരീക്ഷകൾ ഇന്ന് നടക്കും. കഴിഞ്ഞ ദിവസമാണ് കീം നടത്തുന്ന തിയതി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലൂടെ പ്രഖ്യാപിച്ചത്. കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും സാഹചര്യത്തിൽ കർശന മുൻകരുതലോടെയാണ് പരീക്ഷ. 343 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. കൊവിഡ് ബാധിതരായ രണ്ട് വിദ്യാർത്ഥികൾ ആശുപത്രിയിൽ ഇരുന്ന് പരീക്ഷയെഴുതും.

രോഗവ്യാപനം കൂടിയ മേഖലകളിലുളളവർ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ രോഗലക്ഷണങ്ങൾ ഉളളവർ എന്നിവർക്ക് പ്രത്യേകമായി ആയിരിക്കും പരീക്ഷ. പരീക്ഷയ്ക്കായി പോകുന്ന വാഹനങ്ങൾ തടയരുതെന്ന് പൊലീസിനും നിർദേശമുണ്ട്. എല്ലാ വിദ്യാർത്ഥികളെയും തെർമൽ പരിശോധനയ്ക്ക് വിധേയരാക്കും. രാവിലെ 10 മണിക്ക് ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പരീക്ഷയും ഉച്ചയ്ക്ക് ശേഷം 2.30ന് കണക്ക് പരീക്ഷയുമാണ് നടക്കുക. ഗൾഫിലും മുംബൈയിലും ഫരീദാബാദിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

Read Also : തിരുവനന്തപുരം രാമചന്ദ്രൻ ഹൈപ്പർ മാർക്കറ്റിൽ 61 പേർക്ക് കൊവിഡ്

2020-21 വർഷത്തിലെ കീം പ്രവേശന പരീക്ഷ ഈ മാസം 16ന് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കണ്ടെയ്ൻമെന്റ് സോണുകൾ, ഹോട്ട്‌സ്‌പോട്ടുകൾ എന്നിവിടങ്ങളിൽ മുൻകരുതലോടെ പരീക്ഷ നടത്തുമെന്നും മുഖ്യമന്ത്രി. തിരുവനന്തപുരത്തെ സൂപ്പർ സ്‌പ്രെഡ് മേഖലകളിൽ 70 വിദ്യാർത്ഥികൾക്ക് പ്രത്യേക കേന്ദ്രം ലഭ്യമാക്കും. 70 വിദ്യാർത്ഥികൾക്ക് വലിയതുറ സെന്റ് ആന്റണീസ് സ്‌കൂളിൽ പരീക്ഷ എഴുതാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights keam entrance exam today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here