സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകും; ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്

potential for heavy rain

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ്. മധ്യകേരളത്തിലും, വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചട്ടുണ്ട്. ശനിയാഴ്ച്ച അഞ്ചു ജില്ലകളിലും ഞായറാഴ്ച്ച ഒന്‍പത് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്.

Story Highlights potential for heavy rain in state in upcoming days

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് മഴ ശക്തം
മൂന്നാർ രാജമലയിൽ മണ്ണിടിച്ചിൽ; 20 ഓളം വീടുകൾ മണ്ണിനടിയിൽ
മീനച്ചിലാർ ഈരാറ്റുപേട്ടയിൽ റോഡിനൊപ്പം നിറഞ്ഞൊഴുകുന്നു
വയനാട് ചൂരൽ മലയിൽ മുണ്ടകൈ ഭാഗത്ത് ഉരുൾപൊട്ടൽ
എറണാകുളം ആലുവയിൽ ശിവരാത്രി മണപ്പുറം മുങ്ങി
പെരിയാറിന്റെ തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലായി
Top