അയോഗ്യതാ നോട്ടീസ്; സച്ചിൻ പൈലറ്റിന്റെ ഹർജി ഇന്ന് കോടതി പരിഗണിക്കും

sachin pilot

രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധിയിൽ സ്പീക്കറുടെ അയോഗ്യത നോട്ടീസിനെതിരെ സച്ചിൻ പൈലറ്റും വിമത എംഎൽഎമാരും നൽകിയ ഹർജി രാജസ്ഥാൻ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതേസമയം അനുനയ നീക്കങ്ങൾക്ക് കോൺഗ്രസ് വാതിൽ തുറന്നെങ്കിലും സച്ചിൻ പൈലറ്റും വിമത എംഎൽഎമാരും മൗനം തുടരുകയാണ്.

ഇന്നലെ ഉച്ചയ്ക്ക് ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ ഹർജിയിൽ ഭേദഗതി വരുത്തണമെന്ന സച്ചിൻ പൈലറ്റിന്റെ ആവശ്യം അംഗീകരിച്ചിരുന്നു. പുതിയ ഹർജി നാളെ സമർപ്പിക്കണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്. എന്നാൽ ഭേദഗതി ചെയ്ത് ഹർജി വൈകിട്ട് നൽകിയെങ്കിലും കേസ് ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു. കോൺഗ്രസിനൊപ്പം തുടരുമ്പോൾ നൽകിയ അയോഗ്യത നോട്ടീസിന് സാധുതയില്ല എന്നാണ് സച്ചിൻ പൈലറ്റിന്റെ വാദം.

Read Also : ഫൈസൽ ഫരീദിനെ യുഎഇ ഉടൻ നാടുകടത്തിയേക്കും

ഹരീഷ് സാൽവേ, മുകുൾ റോത്തഗി എന്നീ അഭിഭാഷകരാണ് സച്ചിനായിഹാജരായത്. അഭിഷേക് മനു സിങ്വവിയാണ് സ്പീക്കർക്കായി ഹാജരായത്. അതിനിടെ രാജസ്ഥാൻ കോൺഗ്രസിൽ അനിശ്ചിതത്വം തുടരുകയാണ്. സച്ചിൻ പൈലറ്റിന്റെ നീക്കങ്ങളാണ് ഏറെ നിർണായകം. രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും സച്ചിനുമായി ആശയവിനിമയം നടത്തി. സച്ചിൻ പാർട്ടിക്ക് പുറത്ത് പോകരുതെന്ന നിലപാടാണ് രാഹുൽ ഗാന്ധിക്ക് ഉള്ളത്. സച്ചിനെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കം കോൺഗ്രസ് നടത്തുന്നതായാണ് സൂചന. സച്ചിനായി വീണ്ടും ചർച്ചയ്ക്ക് തയ്യാറായ ദേശീയ നേതൃത്വത്തിന്റെ പുതിയ നീക്കങ്ങളോട് ഗെഹ്‌ലോട്ട് അനുകൂലികൾ അതൃപ്തരാണ്.

Story Highlights sachin pilot, rajasthan congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top