Advertisement

സംസ്ഥാനത്ത് 20 ഹോട്ട്‌സ്‌പോട്ടുകൾ കൂടി; ആകെ 299 ഹോട്ട്‌സ്‌പോട്ടുകൾ

July 18, 2020
Google News 1 minute Read

സംസ്ഥാനത്ത് 20 ഹോട്ട്‌സ്‌പോട്ടുകൾ കൂടി. കൊല്ലം ജില്ലയിലെ തൊടിയൂർ (കണ്ടെയ്ൻമെന്റ് സോൺ: എല്ലാ വാർഡുകളും), ശൂരനാട് നോർത്ത് (എല്ലാ വാർഡുകളും), ആലപ്പാട് (എല്ലാ വാർഡുകളും), വിളക്കുടി (എല്ലാ വാർഡുകളും), മയ്യനാട് (എല്ലാ വാർഡുകളും), കരീപ്ര (എല്ലാ വാർഡുകളും), ഉമ്മന്നൂർ (എല്ലാ വാർഡുകളും), പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര (13), ഏറാത്ത് (11, 13, 15), ആറന്മുള (14), എറണാകുളം ജില്ലയിലെ കുഴുപ്പിള്ളി (1), നെടുമ്പാശേരി (15), ചിറ്റാറ്റുകര (3), ഇടുക്കി ജില്ലയിലെ വണ്ണപുറം (1, 17), മൂന്നാർ (19), തൃശൂർ ജില്ലയിലെ എടത്തുരുത്തി (11), ആളൂർ (1), കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മുൻസിപ്പാലിറ്റി (35), ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോർത്ത് (1, 2, 18), പാലക്കാട് ജില്ലയിലെ നെന്മാറ (5) എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകൾ.

Read Also :വീട്ടിലും മാസ്‌ക് ധരിക്കണം; ശാരീരിക അകലം പാലിക്കണമെന്നും നിർദേശം

അതേസമയം ആറ് പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടിൽ നിന്ന് ഒഴിവാക്കി. തൃശൂർ ജില്ലയിലെ തൃശൂർ കോർപറേഷൻ (കണ്ടെയ്ൻമെന്റ് സോൺ: 35, 49, 51), ശ്രീനാരായണപുരം (11, 12), നടത്തറ (8), പുത്തൻചിറ (6, 7), എറണാകുളം ജില്ലയിലെ മരട് മുൻസിപ്പാലിറ്റി (4), വയനാട് ജില്ലയിലെ സുൽത്താൻ ബത്തോരി മുൻസിപ്പാലിറ്റി (24) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയത്. നിലവിൽ ആകെ 299 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.

Story Highlights Hotspot, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here