നഗരങ്ങളിലെ ഹൈപ്പർമാർക്കറ്റുകളിൽ ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നു

നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഹൈപ്പർ മാർക്കറ്റുകൾ ലോക്ക്ഡൗൺ സംബന്ധിച്ച സർക്കാരിന്റെയും പൊലീസിന്റെയും നിയമപരമായ നിർദേശങ്ങളും മുന്നറിയിപ്പുകളും അവഗണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായി മുഖ്യമന്ത്രി. ഇത്തരം നിരുത്തരവാദിത്തപരമായ നടപടികൾ മൂലം കൊവിഡ് കേസുകളിൽ വർധന വരികയാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇത്തരം സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാരുടേയും അവിടെയെത്തുന്ന ഉപഭോക്താക്കളുടേയും ആരോഗ്യം സംരക്ഷിക്കുന്നതിനായി സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള സുരക്ഷാ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കാൻ സ്ഥാപന ഉടമകൾക്ക് ഉത്തരവാദിത്തമുണ്ട്. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉടമകൾക്കും നടത്തിപ്പുകാർക്കുമെതിരെ കേരള പകർച്ചവ്യാധി ഓർഡിനൻസ് ഉൾപ്പെടെയുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights – violatons of covid protocal, hyper markets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here