കൊവിഡ് പ്രതിരോധത്തിന് വി- സ്റ്റാർ മാസ്‌കുകൾ ശീലമാക്കൂ

കൊവിഡ് 19 വ്യാപനം തുടങ്ങിയതിന് പിന്നാലെ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ജീവിത ശൈലിയുടെ ഒരു ഭാഗമായി മാറി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാവുകയാണ് കേരളത്തിന്റെ തനത് ബ്രാൻഡായ വി- സ്റ്റാർ. ഇതിന്റെ ഭാഗമായി സാമൂഹ്യ സേവനവും സ്ത്രീ ശാക്തീകരണവും മുൻ നിർത്തി സുരക്ഷിതവും നിരക്ക് കുറഞ്ഞതുമായ മാസ്‌കുകൾ നിർമിക്കുകയാണ് വി- സ്റ്റാർ.
ഉന്നതനിലവാരം പുലർത്തുന്നതും ഫാബ്രിക്ക് ഉപയോഗിച്ച് നിർമിച്ചിരിക്കുന്നതുമായ മാസ്‌കുകൾ വായു സഞ്ചാരമുള്ളതും ചർമത്തിനിണങ്ങുന്നതുമാണ്. വിവിധ വർണങ്ങളിലും, പ്രിന്റുകളിലുമുള്ള മാസ്‌കുകൾ വീണ്ടും കഴുകി ഉപയോഗിക്കാവുന്നതാണെന്നതും മറ്റൊരു പ്രത്യേകതയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും വേണ്ടി നാല് വ്യത്യസ്ത സൈസുകളിലുള്ള (S,M,L,XL) 12ൽ പരം മാസ്‌ക്കുകളാണ് വി- സ്റ്റാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്ത്രീ ശാക്തീകരണവും സാമൂഹ്യ സുരക്ഷയും മുൻ നിർത്തി കേരളത്തിലും
തമിഴ്‌നാട്ടിലുമുള്ള 18 സ്വതന്ത്ര യൂണിറ്റുകളിൽ നിർധന വനിതകൾക്ക് തൊഴിൽ നൽകുന്നതിന്റെ ഭാഗമായുള്ള ജീവകാരുണ്യ സംഘടനകൾക്ക് കീഴിലുള്ള നിർമാണ യൂണിറ്റുകളിൽ നിന്നുമാണ് വിസ്റ്റാർ ഉത്പന്നങ്ങൾ നിർമിക്കുന്നത്.
മാസ്‌കുകൾക്ക് പുറമേ സ്ത്രീകൾക്കും, പുരുഷൻമാർക്കും, കുട്ടികൾക്കുമുള്ള ഇന്നർ, ഔട്ടർവെയർ ഉൽപന്നങ്ങൾ നിർമിക്കുന്ന ലൈഫ് സ്റ്റൈൽ ബ്രാൻഡ് സ്ഥാപകയും എംഡിയുമായ ശ്രീമതി. ഷീല കൊച്ചൗസേപ്പിന്റെ സാരഥ്യത്തിൽ വളർച്ചയുടെ പുതിയ ഉയരങ്ങൾ കീഴടക്കിക്കഴിഞ്ഞു.
മാത്രമല്ല, #ruraltonational ന്റെ ഭാഗമായി, ഈ ചെറിയ സമയത്തിനുള്ളിൽ തന്നെ ഉൾനാട്ടിലെ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിനായി ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലും വി- സ്റ്റാർ വെബ് സൈറ്റുകളിലും ഉത്പന്നങ്ങൾ ലഭ്യമാണ്. വിസ്റ്റാറിന്റെ ഈ പ്രീമിയം മാസ്‌ക്കുകൾ ഇന്ത്യയ്ക്ക് പുറമെ യൂറോപ്പ്, യുഎസ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Story Highlights – v star masks,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here