80 കിലോമീറ്റർ സഞ്ചരിച്ച് പഴയ വീട്ടിലെത്തി വളർത്തു നായ

Dog Travels 80 km

പുതിയ വീട്ടിൽ നിന്ന് 80 കിലോമീറ്റർ സഞ്ചരിച്ച് പഴയ വീട്ടിലെത്തി വളർത്തു നായ. അമേരിക്കയിലെ മിസ്സൗറിയിലാണ് സംഭവം. നാലു വയസ്സുകാരിയായ ലാബ്രഡോർ-ബോർഡർ കൊളീ മിക്സ് ബ്രീഡ് നായ ക്ലിയോ ആണ് 80 കിലോമീറ്റർ സഞ്ചരിച്ച് പഴയ വീട്ടിലെത്തിയത്. സംഭവം ക്ലിയോയുടെ ഉടമസ്ഥർ ഫേസ്ബുക്കിൽ പങ്കുവച്ചതിനെ തുടർന്നാണ് പുറം ലോകം അറിഞ്ഞത്.

Read Also : ചൈനയിൽ സിനിമാ തീയറ്ററുകൾ തുറന്നു

രണ്ട് വർഷമായി താമസിച്ചു കൊണ്ടിരുന്ന വീട്ടിൽ നിന്ന് പുതിയ വീട്ടിലേക്ക് മാറിയപ്പോൾ ക്ലിയോയെയും ഉടമസ്ഥർ ഒപ്പം കൂട്ടി. കൻസാസിലായിരുന്നു പുതിയ വീട്. എന്നാൽ, പുതിയ വീട്ടിൽ നിന്ന് 80 കിലോമീറ്റർ സഞ്ചരിച്ച ക്ലിയോ മിസ്സൗറിയിലെ പഴയ വീട്ടിൽ എത്തുകയായിരുന്നു. വീട്ടിലെ പുതിയ താമസക്കാരാണ് ക്ലിയോയെ കണ്ടത്.

Read Also : വെള്ളിക്ക് 15,000 രൂപ, സ്വർണത്തിന് 2.75 ലക്ഷം രൂപ; വിലപിടിച്ച മാസ്കുകളുമായി കോയമ്പത്തൂരിലെ തട്ടാൻ

“ഞാനും ഭാര്യയും ജോലി കഴിഞ്ഞ് തിരികെ എത്തിയതാണ്. മുൻവാതിലിനരികെ ആരെയോ കാത്ത് കിടക്കുന്നത് പോലെ ക്ലിയോ ഉണ്ടായിരുന്നു. ക്ലിയോയെ പരിശോധിച്ച ഞങ്ങൾ മൈക്രോ ചിപ്പിൽ നിന്ന് ഉടമകളുടെ പേരുകൾ കണ്ടെത്തി. അപ്പോൾ എൻ്റെ ഭാര്യ ബ്രിട്ടനിയാണ് അത് മുൻപ് ഇവിടെ താമസിച്ച ആളുകളുടെ പേരാണെന്ന് മനസ്സിലാക്കിയത്.”- വീട്ടിലെ പുതിയ താമസക്കാരനായ കോൾട്ടൺ മൈക്കൽ പറയുന്നു.

തുടർന്ന് കോൾട്ടൺ ക്ലിയോയുടെ ഉടമ ഡ്രൂവിനെ വിവരമറിയിച്ചു. എങ്ങനെയാണ് ക്ലിയോ 80 കിലോമീറ്റർ സഞ്ചരിച്ചതെന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിലാണ് അവർ. പോകുന്ന വഴിയിൽ ഒരു പുഴയുണ്ടെന്നും അത് എങ്ങനെ കടന്നു എന്ന് മനസ്സിലാവുന്നില്ലെന്നും ക്ലിയോ പറയുന്നു.

Story Highlights Dog Travels 80 km To Reach Her Old Home

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top