മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: സുഭാഷ് വാസുവിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു

crime branch interrogates subhash vasu

മാവേലിക്കര മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ മുൻ എസ്എൻഡിപി യൂണിയൻ നേതാവായിരുന്ന സുഭാഷ് വാസുവിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയുന്നു. 12 കോടിയുടെ തട്ടിപ്പ് കേസാണ് സുഭാഷ് വാസുവിനെതിരെ ഉള്ളത്. കേസിൽ സുഭാഷ് വസുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.

മാവേലിക്കര യൂണിയൻ സെക്രട്ടറി ആയിരിക്കെ നടത്തിയ മൈക്രോഫിനാൻസ് ഇടപാടുകളിലെ വെട്ടിപ്പ് സംബന്ധിച്ചാണ് ചോദ്യം ചെയ്യുന്നത്. സുഭാഷ് വാസുവിനൊപ്പം മുൻ യൂണിയൻ പ്രസിഡന്റ് സുരേഷ് ബാബുവിനെയും ചോദ്യം ചെയ്യുന്നുണ്ട്. പല തവണ നോട്ടിസ് നൽകിയിട്ടും ഇരുവരും ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നില്ല. നിലവിൽ മുൻകൂർ ജാമ്യാപേക്ഷയുടെ ബലത്തിലാണ് ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്.പി പ്രശാന്തൻ കാണിക്ക് മുൻപിൽ ഹാജരായത്.

നോട്ടുനിരോധന സമയത്ത് മാവേലിക്കര യൂണിയന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് പരാതി. യൂണിയനിലെ പത്തുവർഷത്തെ സാമ്പത്തിക തിരിമറികളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. കേസിൽ ഏഴുപ്രതികളാണ് ഉള്ളത്. കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളിലെ കടക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.

Story Highlights micro finance, subhash vase

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top