വഴിത്തർക്കം; വടകരയിൽ വീടിന് നേരെ ബോംബേറ്

വഴിത്തർക്കത്തിന്റെ പേരിൽ കോഴിക്കോട് വടകരയിൽ വീടിന് നേരെ ബോംബേറിഞ്ഞു. ചോറോട് കൈനാറ്റി സ്വദേശി
രമേശ് കുമാറിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്.

ഇന്നലെ രാത്രി 12.30 നായിരുന്നു സംഭവം. വഴിത്തർക്കവുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫീസിൽ പരാതി നൽകിയതാണ് പ്രകോപനത്തിന് കാരണമെന്ന് രമേശ് കുമാർ പറയുന്നു.

ജീവനും സ്വത്തിനും നാശനഷ്ടം വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് ബോംബേറ് നടന്നതെന്ന് രമേശ് പറയുന്നു. ബോംബേറിൽ വീടിന്റെ മുൻഭാഗത്ത് ജനലിനും വാതിലിനും കേടുപാടുകൾ സംഭവിച്ചു. ഏകദേശം 30,000 രൂപയുടെ നഷ്ടം സംഭവിച്ചതായും രമേശ് പരാതിയിൽ വ്യക്തമാക്കി.

Story Highlights Bomb attack, Vadakara

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top