പാലത്തായി പീഡനക്കേസ്; തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

കണ്ണൂരിലെ പാലത്തായി പീഡനക്കേസിൽ തുടരന്വേഷണം നടത്താൻ കോടതിയുടെ അനുമതി. പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയിലാണ് തലശേരി അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കോടതി നിർദേശം നൽകി.
കേസിലെ പ്രതിയും ബിജെപി നേതാവുമായ കുനിയിൽ പത്മരാജന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കേസിൽ പോക്‌സോ വകുപ്പ് ചുമത്താതെ ഭാഗിക കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചത്.പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശാസ്ത്രീയ തെളിവുകൾ ലഭിക്കാത്തതിനാൽ കൂടുതൽ അന്വേഷണം നടത്തണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം ഉടൻ ഹൈക്കോടതിയെ സമീപിച്ചേക്കും.
Story Highlights -palathai rape case,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here