Advertisement

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ; പവന് 480 രൂപകൂടി 37,880 രൂപയിലെത്തി

July 24, 2020
Google News 1 minute Read
gold-rate gold rate increased by 160

സംസ്ഥാനത്ത് തുടർച്ചയായ നാലാമത്തെ ദിവസവും സ്വർണവിലയിൽ കുതിപ്പ്. വെളളിയാഴ്ച പവന് 480 രൂപകൂടി 37,880 രൂപയിലെത്തി. ഗ്രാമിന് 4735 രൂപയാണ് വില.

വ്യാഴാഴ്ച പവന് 120 രൂപ വർധിച്ച് 37,400 രൂപയിലെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവും ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം കുറയുന്നതാണ് സ്വർണവില ഉയരാനുള്ള കാരണം.

അന്താരാഷ്ട്ര വിപണിയിൽ വ്യാഴാഴ്ച ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 1,900 ഡോളറിലാണ് ക്ലോസ് ചെയ്തത്. എന്നാൽ വെള്ളിയാഴ്ച 1,885.62 നിലവാരത്തിലെത്തി. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപം വർധിക്കുന്നതാണ് വില കൂടാൻ കാരണം.

Story Highlights gold rate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here