ഇടുക്കിയിൽ ഇന്ന് 29 പേർക്ക് കൊവിഡ്; 24 സമ്പർക്കം

idukki covid update

ഇടുക്കി ജില്ലയിൽ 29 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരികരിച്ചു. 24 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്. ഇതിൽ ഒരാളുടെ ഉറവിടം വ്യക്തമല്ല. ജില്ലയിലെ കസ്റ്റർ ആയ രാജക്കാടും, കൊന്നത്തടി പഞ്ചായത്തിലുമാണ് ഏറ്റവും അധികം പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ അഞ്ചു പേർക്കും ഇന്ന് കോവിഡ് സ്ഥിരികരിച്ചു. ജില്ലയിൽ ഇന്ന് 97 പേർ രോഗമുക്‌തി നേടി. 292 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

Read Also : സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 724 പേര്‍ക്ക് രോഗം

സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 968 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആയി. 724 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്ത 54 കേസുകളുണ്ട്. വിദേശത്ത് നിന്ന് വന്ന 64 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 68 പേര്‍ക്കും രോഗം ബാധിച്ചു. 24 ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരിൽ പെടുന്നു.

സംസ്ഥാനത്ത് ഇന്ന് നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് ചിറയിന്‍കീഴ് സ്വദേശി മുരുകന്‍ (46), കാസര്‍ഗോഡ് സ്വദേശി ഖയറുന്നീസ് (48), കാസര്‍ഗോഡ് ചിറ്റാരി സ്വദേശി മാധവന്‍ (68), ആലപ്പുഴ കലവൂര്‍ സ്വദേശി മറിയാമ്മ (85) എന്നിവരാണ് മരിച്ചത്.

Read Also : തൃശൂർ ജില്ലയിൽ 33 പേർക്ക് കൂടി കൊവിഡ്; 13 പേർക്ക് രോഗമുക്തി

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,160 സാമ്പിളുകള്‍ പരിശോധിച്ചു. 1,56,767 പേരാണ് നിരീക്ഷണത്തിലുള്ളത്. 9297 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 1346 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ചികിത്സയിലുള്ളത് 9371 പേരാണ്. ഇതുവരെ ആകെ 3,38,038 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 9,185 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 453 ആയി.

Story Highlights idukki covid update today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top