കാർഗിലിൽ പൊലിഞ്ഞ അഭിമാന ജീവനുകൾ…

14,000 അടിയോളം ഉയരത്തിൽ മഞ്ഞുമലകളിൽ തികച്ചും പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് നേടിയ വിജയത്തിൽ ഇന്ത്യക്ക് നഷ്ടമായത് 527 ജീവനുകളാണ്. അതിസാഹസികമായി സൈന്യത്തെ കീഴടക്കിയവരെ രാജ്യം വിവിധ ബഹുമതികൾ നൽകി ആദരിച്ചു.
മറഞ്ഞുപോയവർ ഏറെയുണ്ട്. പിക്കറ്റ് 4875 പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ദൗത്യം നയിച്ച ക്യാപ്റ്റൻ വിക്രം ബത്രക്ക് രാജ്യം പരം വീർ ചക്ര നൽകി ആദരിച്ചു. കാർഗിലിന്റെ സിംഹം എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഹിമാചൽ സ്വദേശിയായ ഇദ്ദേഹം തന്റെ 23-ാം വയസ്സിലാണ് ഇന്ത്യൻസൈന്യത്തിൽ ചേരുന്നത്.
വിജയന്ത് ഥാപ്പറായിരുന്നു മറ്റൊരു പോരാളി. നോൾ ഏരിയയിലെ രണ്ട് പോസ്റ്റുകൾ തിരികെ പിടിച്ച് മൂന്നാംപോസ്റ്റിനായുള്ള പോരാട്ടത്തിലാണ് ഥാപ്പർ വെടിയേറ്റ് വീണത്. ലെഫ്റ്റനന്റ് ഥാപ്പർ പഞ്ചാബ് സ്വദേശിയായിരുന്നു.
ശത്രുസൈന്യത്തിന്റെ എല്ലാ ബങ്കറുകളും തകർത്തതിന് ശേഷമാണ് മനോജ് കുമാർ പാണ്ഡെ മരണത്തിന് കീഴടങ്ങിയത്. മേജർ രാജേഷ് അധികാരി , മേജർ വിവേക് ഗുപ്ത എന്നിവരും രാജ്യത്തിനായി അവസാനശ്വാസം വരെ പൊരുതി. അതിർത്തി കാക്കാൻ മുൻനിരയിൽ നിന്നവരിൽ മലയാളി ജവാൻമാരും ഉണ്ടായിരുന്നു. പതിനെട്ടാം ഗ്രനേഡിയേഴ്‌സിലെ ലഫ് റ്റനന്റ് കേണൽ ആർ വിശ്വനാഥൻ ,158 മീഡിയം പീരങ്കി റെജിമെന്റിലെ ക്യാപ്റ്റൻ ആർ.ജെറി പ്രേംരാജ് ,നാലാം ഫീൽഡ് റെജിമെന്റിലെ സജീവ് ഗോപാലപിള്ള ,പതിനെട്ടാം ഗഡ്വാൾ റൈഫിൾസിലെ ക്യാപ്റ്റൻ എംവി സൂരജ് എന്നിവരെ രാജ്യം വീരചക്രം നൽകി ആദരിച്ചു.
ക്യാപ്റ്റൻ പിവി വിക്രമിനും ക്യാപ്റ്റൻ സാജു ചെറിയാനും ധീരതക്കുള്ള സേനാമെഡൽ ലഭിച്ചു. വിംഗ് കമൻഡർ രഘുനാഥ് നമ്പ്യാർക്ക് വായുസേനാ മെഡൽ, കശ്മീരിലെ വായുസേനാ ഓപറേഷനുകൾക്ക് നേതൃത്വം നൽകിയ എയർ വൈസ് മാർഷൽ നാരായണമേനോൻ ഉൾപ്പെടെ 7 പേർക്ക് ഉത്തമ യുദ്ധ സേവാമെഡൽ നൽകി. ഗ്രൂപ്പ് ക്യാപ്റ്റൻ മാത്യൂസും കുഞ്ഞിക്കൊമ്പിൽ ജോസഫും ഉൾപ്പെടെ 8 പേർക്ക് യുദ്ധസേവാ മെഡൽ നൽകി രാജ്യം ആദരിച്ചു. രാജ്യസ്‌നേഹത്തിന്റെയും ധീരതയുടേയും നിശ്ചയദാർഢ്യത്തിന്റേയും മാതൃകയായി വഴികാട്ടികളാകളായി ഈ വീരനായകൻമാർ…
Story Highlights – kargil heros,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here