337 ആൻഡ്രോയിഡ് ആപ്പുകൾക്ക് ഭീഷണി; സൂക്ഷിക്കണം ഈ മാൽവെയറിനെ

അതിരഹസ്യ സ്വഭാവമുള്ള വിവരങ്ങൾ വരെ ചോർത്തിയെടുക്കുന്ന മാൽവെയർ സൈബർ ലോകത്തിന് ഭീഷണിയാകുന്നു. ബ്ലാക്ക് റോക്ക് മാൽവെയറാണ് ഭീഷണി ഉയർത്തുന്നത്. ഏകദേശം 337 ആൻഡ്രോയിഡ് ആപ്പുകളെ ഈ മാൽവെയർ പ്രതികൂലമായി ബാധിക്കുമെന്നാണ് സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ജി മെയിൽ, ട്വിറ്റർ ഇൻസ്റ്റാഗ്രാം, ഷോപ്പിംഗ്, ലൈഫ് സ്റ്റെൽ, ന്യൂസ് ആപ്പുകൾക്കാണ് ഇത് പ്രധാനമായും ഭീഷണി ഉയർത്തുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്കും ഈ മാൽവെയർ ഭീഷണിയാണ്. ‘ഓവർ ലേ’ എന്ന രീതി ഉപയോഗിച്ചാണ് ബ്ലാക്ക് റോക്ക് വിവരങ്ങൾ ചോർത്തുന്നത്. വിശ്വസ്തമായ ആപ്പിൽ വിവരങ്ങൾ ചേർക്കുമ്പോൾ ഫേക്ക് വിൻഡോയും, പോപ്പ് അപുകളും ഉപയോഗിച്ച് വിവരങ്ങൾ ചോർത്താൻ ഈ മാൽവെയറിന് സാധിക്കും.

ഒരിക്കൽ സിസ്റ്റത്തിൽ ബ്ലാക്ക് റോക്ക് കയറിയാൽ, ആൻഡ്രോയ്ഡിലെ ഫോണിന്റെ അസസ്സബിലിറ്റി ഫീച്ചർ ഇത് കരസ്ഥമാക്കും. ഇതുവഴി ഫോണിലെ ഏത് ആപ്പിലും ഉപയോക്താവ് അനുമതി നൽകാതെ തന്നെ മാൽവയറിന് കയറാൻ സാധിക്കും. വിവരങ്ങൾ കൈമാറുന്നവർ വഞ്ചിക്കപ്പെടാൻ ഇടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Story Highlights black rock malware

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top