Advertisement

ഭീമ കൊറേഗാവ് കേസിൽ അധ്യാപകൻ അറസ്റ്റിൽ

July 29, 2020
Google News 1 minute Read

ഭീമ കൊറേഗാവ് കേസിൽ ഡൽഹി സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഹനി ബാബുവിനെ എൻഐഎ അറസ്റ്റ് ചെയ്തു. നക്‌സൽ, മാവോയിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങൾ പ്രചരിപ്പിക്കുന്നതായാണ് എൻഐഎ കണ്ടെത്തൽ.

മുംബൈയിൽ വെച്ചായിരുന്നു അറസ്റ്റ്. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി ഹനി ബാബുവിനെ എൻഐഎ മുംബൈയിൽ ചോദ്യം ചെയ്ത വരികയായിരുന്നു. ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിൽ ആകുന്നവരുടെ എണ്ണം 12 ആയി. ഹനി ബാബുവിനും ഭാര്യ ജെന്നി റൊവേനക്കും ഭീമ കൊറേഗാവ് കേസിലെ പ്രതിയായ റോണാ വിത്സനുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.

Read Also : ഭീമ കൊരെഗാവ് കലാപം; സാമൂഹ്യപ്രവര്‍ത്തകന്‍ ഗൗതം നവലഖ പ്രതിയായ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

2019 സെപ്റ്റംബറിൽ നോയിഡയിലുള്ള ഹനി ബാബുവിന്റെ വസതിയിൽ പൂനെ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. മൂന്ന് പുസ്തകങ്ങളും ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്‌ക്കും പൊലീസ് അന്ന് നോയിഡയിൽ നിന്ന് പിടിച്ചെടുത്തിരുന്നു.

Story Highlights bheema koregav case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here