Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (29-07-2020)

July 29, 2020
Google News 1 minute Read
todays news headlines july 29

രാജ്യത്ത് 12 ദിവസത്തിൽ അഞ്ച് ലക്ഷം കൊവിഡ് കേസുകളുടെ വർധന; പരിശോധനയുടെ എണ്ണം മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് കുറവ്

രാജ്യത്ത് 24 മണിക്കൂറിനിടെ 48,513 കൊവിഡ് പോസിറ്റീവ് കേസുകളും 768 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ രോഗമുക്തരാകുന്നവരുടെ എണ്ണം വർധിക്കുന്നത് ആശ്വാസമായി. തമിഴ്‌നാട്, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമായി തുടരുന്നു.

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം സ്വദേശി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസൻ (67) ആണ് മരിച്ചത്. ഷുഗർ, പ്രഷർ ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ ഉണ്ടായിരുന്നു.

കൊച്ചിയിൽ മഴക്കെടുതി രൂക്ഷം; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

കനത്ത മഴയെത്തുടർന്ന് കൊച്ചിയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. എറണാകുളം നഗരത്തിലെ പനമ്പള്ളി നഗറിലും എംജി റോഡിലും റോഡില്‍ വെള്ളം നിറഞ്ഞു. ഇടക്കൊച്ചി, പള്ളുരുത്തി എന്നിവിടങ്ങളിലും വെള്ളം കയറി. തോപ്പുംപടി, സൗത്ത് കടവന്ത്ര, തൃപ്പൂണിത്തുറ, പേട്ട എന്നിവിടങ്ങളും മഴ കനത്തിട്ടുണ്ട്.

ഉത്ര വധക്കേസ്; രണ്ടാം പ്രതി സുരേഷിനെ മാപ്പ് സാക്ഷിയാക്കി

ഉത്രാ വധക്കേസിൽ രണ്ടാം പ്രതി സുരേഷിനെ മാപ്പ് സാക്ഷിയാക്കി. മാപ്പ് സാക്ഷിയാക്കാൻ എതിർപ്പില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. സുരേഷിനെ മാപ്പ് സാക്ഷിയാക്കിയേക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

എം ശിവശങ്കറിന് എൻഐഎയുടെ ക്ലീൻ ചീറ്റില്ല

മുഖ്യമന്ത്രിയുടെ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് എൻഐഎയുടെ ക്ലീൻ ചീറ്റില്ല. എം ശിവശങ്കര്‍ നിരപരാധിയോ ഗൂഡാലോചനയുടെ ഇരയോ അല്ലെന്ന് എൻഐഎ അധികൃതര്‍. നിരപരാധിത്വം തെളിയിക്കാനുള്ള രേഖകൾ ശിവശങ്കർ ഹാജരാക്കണമെന്നും അന്വേഷണം സംഘം വ്യക്തമാക്കി.

Story Highlights todays news headlines july 29

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here