കൊവിഡ് വ്യാപനം; തൃശൂരിൽ 19 വാർഡുകളിൽ കൂടി നിയന്ത്രണം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂരിൽ കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണം. പത്തൊൻപത് വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളാക്കി. ഇവിടെ നിയന്ത്രണം കർശനമാക്കും

വടക്കാഞ്ചേരി (21), കുഴൂർ (1, 2, 3, 4, 5, 13), കടവല്ലൂർ (12), അളഗപ്പനഗർ (13), വേളൂക്കര (2, 14), വെള്ളാങ്കല്ലൂർ (18,19 ), പോർക്കുളം (6,7 ), തൃശൂർ കോർപറേഷൻ (8), പഴയന്നൂർ (1), വരന്തരപ്പിള്ളി (1, 22) എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇവിടെ പൊലീസ് പരിശോധന കർശനമാക്കും.

Read Also :സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ആലുവ സ്വദേശി

തൃശൂരിൽ ഇന്നലെ 83 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ആകെ 437 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ആകെ 1,397 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Story Highlights Coronavirus, Thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top