സർവകാല റെക്കോർഡും തകർത്ത് സ്വർണവില; പവന് 40,160 രൂപ

സംസ്ഥാനത്ത് സർവകാല റെക്കോർഡും തകർത്തു സ്വർണവില 40,000 കടന്നു. പവന് ഇന്ന് 160 രൂപ വർധിച്ചു 40,160 രൂപയിലെത്തി. ഗ്രാമിന് 20 രൂപ ഉയർന്നു 5020 രൂപയാണ് ഇന്നത്തെ വില. ഒരു വർഷം കൊണ്ട് 14, 080 രൂപയാണ് സ്വർണ്ണത്തിന് വർധിച്ചത്.

പവൻ വില 50, 000 രൂപയിലെത്താനുള്ള സാധ്യത വിദൂരമല്ലെന്ന് വെളിപ്പെടുത്തിയാണ് ദിനംപ്രതി സ്വർണവില കുതിക്കുന്നത്. തുടർച്ചയായി പത്താമത്തെ ദിവസവും സ്വർണവില വർധിച്ചാണ് 40,160 ലെത്തിയത്.

ഈ വർഷം ജനുവരിയിൽ 30,000 രൂപയായിരുന്ന സ്വർണവിലയാണ് ഏഴു മാസം കൊണ്ട് 40,000 ത്തിൽ എത്തിയത്. ജൂലൈ മാസത്തിൽ ഓരോ ദിവസവും വില കയറി. കൊവിഡ് വ്യാപനത്തെതുടർന്നുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിയും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപകർ വിശ്വാസമർപ്പിച്ചതുമാണ് വിലയെ സ്വാധീനിച്ചത്.

അമേരിക്കയിൽ കൊവിഡ് തീവ്രമായതിനാൽ ഓഹരി വിപണികളിൽ വലിയ തിരിച്ചുവരവ് പെട്ടെന്നുണ്ടാകില്ലെന്നുമുള്ള വിശ്വാസം വൻകിട നിക്ഷേപകരെ സ്വർണത്തിൽ മാത്രം നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുകയാണ്. യുഎസ് – ചൈന വ്യാപാര യുദ്ധവും യുഎസ് ഡോളറിലെ ഇടിവും സ്വർണവില കൂടാൻ കാരണമായെന്നാണ് വിലയിരുത്തൽ.

Story Highlights Gold prices break all-time record; 40,160 per sovereign

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top