തുഷാർ വെള്ളാപ്പള്ളി ഏലത്തോട്ടം വാങ്ങിയത് കള്ളപ്പണം ഉപയോഗിച്ച്; രേഖകൾ പുറത്തുവിട്ട് ശ്രീനാരായണ യോഗം സംയുക്ത സമിതി

തുഷാർ വെള്ളാപ്പള്ളിക്കെതിരെ ആരോപണവുമായി ശ്രീനാരായണ യോഗം സംയുക്ത സമിതി. തുഷാർ കുമളി ചക്കുപള്ളത്ത് 45 ഏക്കർ ഏലത്തോട്ടം വാങ്ങിയത് കള്ളപ്പണം ഉപയോഗിച്ചാണെന്ന് ശ്രീനാരായണ യോഗം സംയുക്ത സമിതി ആരോപിച്ചു.

2019 ഡിസംബറിലാണ് തുഷാർ ഒരു കോടി എഴുപത്തിയൊമ്പത് കോടി നൽകി ഭൂമി വാങ്ങിയത്.
പതിനാല് കോടി രൂപയുടെ തോട്ടത്തിന് മുഖവില കാണിച്ചത് 1.79 കോടി മാത്രമാണ്. തുഷാറിന്റെ മകൻ ദേവ് തുഷാർ, അമ്മ പ്രീതി നടേശൻ എന്നിവരുടെ പേരിലാണ് ഏലത്തോട്ടം വാങ്ങിയതെന്നും ശ്രീനാരായണ യോഗം സംയുക്ത സമിതി ആരോപിച്ചു. ഇത് സംബന്ധിച്ച രേഖകളും ശ്രീനാരായണ യോഗം സംയുക്ത സമിതി പുറത്തുവിട്ടു.

തുഷാർ വെള്ളാപ്പള്ളി സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും വെട്ടിപ്പ് നടത്തിയെന്നും ആരോപണമുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 12 കോടിയുടെ വെട്ടിപ്പാണ് നടത്തിയത്. യൂണിയന്റെ പണം തട്ടിയെടുത്താണ് തുഷാർ തീവെട്ടി കൊള്ള നടത്തിയത്. ഇത് മഹേശന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചു. തുഷാറിന്റെയും കുംടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണം. ഈ അഴിമതി കഥകൾ തന്നെയാണ് മഹേശന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നതെന്നും ശ്രീനാരായണ യോഗം സംയുക്ത സമിതി കൂട്ടിച്ചേർത്തു.

Story Highlights Thushar vellappally

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top