ശിവശങ്കറിനെതിരെ ചാർട്ടേട് അക്കൗണ്ടിന്റെ മൊഴി

ശിവശങ്കറിനെതിരെ ചാർട്ടേട് അക്കൗണ്ടിന്റെ മൊഴി. സ്വപ്നയുടെ ബാങ്ക് ലോക്കറുകളെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നു.
സ്വപ്നയുമൊത്ത് താൻ ബാങ്ക് ലോക്കറുകൾ തുറക്കാൻ പോയത് ശിവശങ്കറിന്റെ അറിവോടെയായിരുന്നുവെന്നും ചാർട്ടേട് അക്കൗണ്ട് അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി.

തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാങ്കുകളിലായിരുന്നു ലോക്കറുകൾ ഉണ്ടായിരുന്നത്. ഈ ലോക്കറുകളിൽ നിന്നാണ് 1 കിലോ സ്വർണം കണ്ടെത്തിയത്. ഇതേ ബാങ്കുകളിൽ 1 കോടിയിലധികം സ്വപ്നയുടെ നിക്ഷേപമായി ഉണ്ടായിരുന്നുവെന്നും ചാർട്ടേട് അക്കൗണ്ട് മൊഴിയിൽ വ്യക്തമാക്കി.

അതേസമയം, സ്വപ്നയുടേയും, സന്ദീപിന്റേയും കസ്റ്റംസ് കസ്റ്റഡി കാലവാധി ഇന്നവസാനിക്കും.

Story Highlights – Statement of the Chartered Accountant against Shivashankar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top