രാജ്യത്തെ കൊവിഡ് കേസുകൾ പതിനേഴ് ലക്ഷത്തിലേക്ക്

രാജ്യത്തെ കൊവിഡ് കേസുകൾ പതിനേഴ് ലക്ഷത്തിലേക്ക്. തമിഴ്‌നാട്ടിൽ രോഗബാധിതരുടെ എണ്ണം രണ്ടര ലക്ഷവും, ആന്ധ്രയിൽ ഒന്നര ലക്ഷവും കടന്നു. രാജ്ഭവനിലെ പൊലീസുകാരന് രോഗം സ്ഥിരീകരിച്ചതോടെ അരുണാചൽ ഗവർണർ ബി.ഡി. മിശ്ര കൊവിഡ് പരിശോധനയ്ക്ക് വിധേയനായി. മേഘാലയയിൽ 27 സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ കണ്ടെന്റ്‌മെന്റ് സോണുകളുടെ എണ്ണം 715ൽ നിന്ന് 496 ആയി കുറഞ്ഞു.

പ്രതിദിന കേസുകളുടെ എണ്ണത്തിൽ മഹാരാഷ്ട്ര വീണ്ടും ഒന്നാം സ്ഥാനത്ത് എത്തി. 9,601 പുതിയ കേസുകളും 322 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 4,31,719. ആകെ മരണം 15,316. പുതിയ കേസുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ആന്ധ്രയാണ്. 24 മണിക്കൂറിനിടെ 9,276 കേസുകളും 58 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 1,50,209 ആയി. തമിഴ്‌നാട്ടിൽ 5,879ഉം, കർണാടകയിൽ 5,172ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ കൊവിഡ് കേസുകൾ ഒരു ലക്ഷം കടന്നു. ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, തെലങ്കാന, ഗുജറാത്ത്, ഒഡിഷ സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമായി തുടരുകയാണ്. ഹോട്ടലുകൾ തുറക്കാനും ആഴ്ച ചന്തകൾ പുനരാരംഭിക്കാനുമുള്ള തീരുമാനത്തിന് അംഗീകാരം നൽകാൻ ലഫ്റ്റനന്റ് ഗവർണർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.

Story Highlights covid, national cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top