Advertisement

മെറിൻ ജോയിയുടെ മൃതദേഹം അമേരിക്കയിൽ സംസ്‌കരിക്കും

August 2, 2020
Google News 1 minute Read

ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്‌സ് മെറിൻ ജോയിയുടെ സംസ്‌കാരം അമേരിക്കയിൽ നടക്കും. തിങ്കളാഴ്ച ഫ്‌ളോറിഡയിലാണ് മൃതദേഹം സംസ്‌കരിക്കുക. ഉച്ചയ്ക്ക് രണ്ട് മണി മുതൽ പൊതുദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്.

ഫ്‌ളോറിഡയിലെ റ്റാംപയിലെ കത്തോലിക്കാ ദേവാലയത്തിലായിരിക്കും മെറിന്റെ സംസ്‌കാരം നടക്കുക. മെറിന്റെ പിതാവ് ജോയിയുടെ മാതൃസഹോദരന്മാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ റ്റാംപയിലുണ്ട്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് മെറിന്റെ മൃതദേഹം അമേരിക്കയിൽ തന്നെ സംസ്‌കരിക്കാൻ തീരുമാനിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കില്ലെന്ന് ഇന്നലെ ഉച്ചയോടെയാണ് മാതാപിതാക്കളെ അറിയിച്ചത്.

മെറിന്റെ മൃതദേഹം മയാമിയിലെ ഫ്യൂണറൽ ഹോമിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഏറ്റുവാങ്ങാനും ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കാനും തീരുമാനിച്ചിരുന്നു. പക്ഷേ, കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ അത് ഉപേക്ഷിക്കുകയായിരുന്നു.

Read Also :അമേരിക്കയിൽ മലയാളി നഴ്‌സ് കൊല്ലപ്പെട്ട സംഭവം; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

എറണാകുളം പിറവം സ്വദേശികളായ ജോയ്, മേഴ്‌സി ദമ്പതികളുടെ മകളാണ് മെറിൻ ജോയി (27). മെറിൻ ജോലി ചെയ്തിരുന്ന ബ്രൊവാഡ് ഹെൽത്ത് ഹോസ്പിറ്റലിലെ പാർക്കിംഗ് സ്ഥലത്താണ് മെറിന് കുത്തേറ്റത്. തുടർന്ന് മെറിന്റെ ദേഹത്ത് കാർ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവ് ചങ്ങനാശേരി വെളിയനാട് ആഞ്ഞിലിക്കാത്തറയിൽ ഫിലിപ് മാത്യു അറസ്റ്റിലാണ്.

Story Highlights Merin joy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here