മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ ഓർമകൾക്ക് ഇന്ന് ഒരു വയസ്

മാധ്യമലോകത്തെയാകെ തീരാവേദനയിലാഴ്ത്തി കെഎം ബഷീറെന്ന യുവപത്രപ്രവർത്തകൻ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം. കെഎംബിയെന്നു വിളിക്കുന്ന ബഷീറിന്റെ വിയോഗം ഉൾക്കൊള്ളാൻ ഇപ്പോഴും തലസ്ഥാനത്തെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ആയിട്ടില്ല. നീറുന്ന ഓർപ്പെടുത്തലായി അപകടത്തിന്റെ അവശേഷിപ്പുകൾ ഇപ്പോളും തിരുവനന്തപുരത്തുണ്ട്.

ഒരു വർഷം മുൻപുള്ള പാതിരാത്രിയിൽ ചുമതലകൾ നിർവഹിച്ച് ബഷീർ ഇറങ്ങിപ്പോയ കെട്ടിടത്തിലല്ല, ഇപ്പോൾ സിറാജിന്റെ ബ്യൂറോ. എന്നാൽ, സഹപ്രവർത്തകർക്കൊന്നും ഒരു മാറ്റവുമില്ല. എവിടെയും ബഷീറിന്റെ അദൃശ്യസാന്നിധ്യമുള്ളതായി സഹപ്രവർത്തകൻ പറയുന്നു.

മ്യൂസിയവും, പബ്ലിക് ഓഫീസിന്റെ മതിലേക്ക് ചാഞ്ഞ പോസ്റ്റുമെല്ലാം അങ്ങനെതന്നെ നിൽക്കുന്നു. സിമന്റിളകിയ ഈ മതിൽഭാഗം ഓരോ തവണ ഈ വഴി കടന്നുപോകുമ്പോഴും ബഷീറിനെ ഓർമിപ്പിക്കുന്നു.

ബഷാറിനെ ഇടിച്ചുതെറിപ്പിച്ച വാഹനം മ്യൂസിയം പൊലീസ് സ്റ്റേഷനു സമീപം മതിലിനോട് ചേർന്ന് ഇപ്പോഴുമുണ്ട്.

നീ ഈ ലോകത്ത് നിന്ന് വിടപറഞ്ഞിട്ടും നിന്റെ ചിരി മായുന്നില്ല ആരുടേയും നെഞ്ചിൽ നിന്നും, അത്ര ഓർമകളാണ് ബഷീർ ബാക്കിവച്ചത്. വടകരയിലെ ഖബറിനുള്ളിൽ ബഷീർ ഉറങ്ങുമ്പോഴും പ്രിയപ്പെട്ട കെഎംബി നിന്റെയോർമകൾ ഈ തലസ്ഥാനനഗരത്തിന്റെ മാധ്യമലോകത്ത് നിന്റെ ചിരിപോലെ തെളിഞ്ഞുനിൽക്കുന്നു.

Story Highlights Today marks the one year anniversary of the memory of journalist KM Basheer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top