Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (03-08-2020)

August 3, 2020
Google News 1 minute Read
todays news headlines august 3

ഇന്ന് രണ്ട് കൊവിഡ് മരണം; കോഴിക്കോടിന് പിന്നാലെ കാസർഗോട്ടും രോഗി മരിച്ചു

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം. കോഴിക്കോട്, കാസർഗോട്ട് സ്വദേശികളാണ് മരിച്ചത്.

രാജ്യത്ത് 18 ലക്ഷം കടന്ന് കൊവിഡ് കേസുകൾ

രാജ്യത്ത് 18 ലക്ഷം കടന്ന് കൊവിഡ് കേസുകൾ. ആകെ പോസിറ്റീവ് കേസുകൾ 1,803,695 ആയി. ആകെ മരണം 38135 ആയി.

കോഴിക്കോട് ഒരു കൊവിഡ് മരണം കൂടി

കോഴിക്കോട് ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി. കക്കട്ടിൽ സ്വദേശി മരക്കാർ കുട്ടി (70) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്.

ജൂലൈ 28 മരിച്ച മത്തായിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തത് 29ന്; വനം വകുപ്പിന് ഗുരുതര വീഴ്‌ചെന്ന് അന്വേഷണ റിപ്പോർട്ട്

പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ മരണത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് അന്വേഷണ റിപ്പോർട്ട്. വനം വകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ടിലുണ്ട്. ജൂലൈ 28 മരിച്ച മത്തായിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തത് 29നാണ്. ജി ഡി രജിസ്റ്ററിൽ കൃതൃമം കാട്ടാൻ ശ്രമം നടന്നതായും റിപ്പോർട്ടിലുണ്ട്.

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് കൊവിഡ്

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യെദ്യൂരപ്പ തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. തന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിക്കുകയാണെന്നും യെദ്യൂരപ്പയുടെ ട്വറ്റിലൂടെ അറിയിച്ചു.

Story Highlights todays news headlines august 3

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here