സബ് ട്രഷറി തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

തിരുവനന്തപുരത്തെ വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് ജീവനക്കാരൻ രണ്ട് കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുൽഫിക്കിനാണ് അന്വേഷണത്തിന്റെ നേതൃത്വം. എട്ടംഗ സംഘത്തിൽ വഞ്ചിയൂർ സിഐയും ഉൾപ്പെടും.
അതേസമയം, തട്ടിപ്പ് നടത്തിയത് കഴിഞ്ഞ ഡിസംബർ മുതലെന്ന് എഫ്‌ഐആർ. ഡിസംബർ 23 മുതൽ ഈ വർഷം ജൂലൈ 31 വരെയുള്ള കാലയളവിൽ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റായ ബിജുലാൽ തട്ടിപ്പ് നടത്തിയിരുന്നു. ഇത് സർക്കാരിന് വലിയ നഷ്ടമുണ്ടാക്കിയെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. എഫ്‌ഐആറിന്റെ പകർപ്പ് ട്വന്റി ഫോറിന് ലഭിച്ചു.
തിരുവനന്തപുരത്തെ വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് മാസങ്ങൾക്ക് മുമ്പ് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസർനെയിമും പാസ്വേർഡും ഉപയോഗിച്ച് ജീവനക്കാരനായ ബിജുലാൽ രണ്ട് കോടി രൂപയാണ് തട്ടിയെടുത്തത്. ജില്ലാ കളക്ടറുടെ അക്കൗണ്ടിലുള്ള രണ്ട് കോടി രൂപയാണ് ഇയാൾ തട്ടിപ്പ് നടത്തിയെടുത്തത്. ഈ പണം ഇയാൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
Story Highlights – A special investigation team has been formed in the case of an employee embezzling Rs 2 crore from the sub-treasury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here